കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ മൂന്നുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ചെങ്കള സ്വദേശികളായ 48 വയസുകാരനും, 20 വയസുകാരനും, മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയായ 43 വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത് ഇവര്‍ മൂന്ന് പേരും വിദേശത്തുനിന്ന് വന്നവരാണ്. നിലവില്‍ ജില്ലയില്‍ 26 പോസിറ്റീവ് കേസുകളാണുള്ളത്. ജില്ലയില്‍ 4619 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 4567 പേരും ആശുപത്രികളില്‍ 52 പേരും നിരീക്ഷണത്തിലുണ്ട്. ഇന്നലെരോഗം ഭേദമായ നാലുപേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. കാസര്‍കോട്ജനറല്‍ ആശുപത്രിയില്‍ നിന്ന് മൂന്ന് പേരും പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് ഒരാളുമാണ് ഡിസ്ചാര്‍ജ്ജായത്. ആകെ 3256 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 2575 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവാണ്. ഇതില്‍ 392 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇന്നലെ പുതിയതായി 7 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ ഇതുവരെ രോഗബാധസ്ഥിരീകരിച്ച 151 പേരാണ് രോഗവിമുക്തരായിരിക്കുന്നത്. നിരീക്ഷണത്തിലുള്ള 194 പേര് ഇന്നലെ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. കൊറോണ സാമൂഹികവ്യാപനം കണ്ടെത്തുന്നതിന് ഫീല്‍ഡ് വിഭാഗം ജീവനക്കാരുടെ വീടുകള്‍ തോറും ഉള്ള സര്‍വ്വേ 9 പഞ്ചായത്തുകളും 2 നഗരസഭകളിലുമായി 18810 വീടുകള്‍ പൂര്‍ത്തീകരിച്ചു. ഇതില്‍ നിന്നും പോസിറ്റീവ് കേസുകളുമായി കോണ്ടാക്ട് ഉള്ള 85 പേരെയും കോണ്ടാക്ട് ഇല്ലാത്ത 237 പേരെയും സാമ്പിളെടുക്കുന്നതിനായി റെഫര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: