കണ്ണൂര്‍: റേഷനരിയും തലയിലേറ്റി നട്ടുച്ചവെയിലില്‍ ഈ സഹോദരങ്ങള്‍ താണ്ടിയത് 20 കിലോമീറ്റര്‍ ദൂരം. ഇരിട്ടി കുന്നോത്ത് മിച്ചഭൂമി കോളനിയിലെ ഷിബുവും സഹേദരി സിന്ധുവുമാണ് 20 കിലോമീറ്ററോളം ദൂരം റേഷന്‍ അരിയും തലയിലേറ്റി നടന്നത്. മുമ്പ് ആനയോട് കോളനിയില്‍ താമസിച്ചിരുന്ന ഇവരുടെ കുടുംബം ഇപ്പോള്‍ കുന്നോത്ത് ലക്ഷം വീട് കോളനിയിലാണ് താമസം.
ആനയോട് കോളനിയില്‍ താമസിക്കുമ്പോള്‍ ഇവരുടെ റേഷന്‍ കാര്‍ഡ് ഇരിട്ടിക്കടുത്തുള്ള തന്തോട് റേഷന്‍ കടയിലായിരുന്നു. കുന്നോത്തേക്കു മാറ്റിയപ്പോള്‍ റേഷന്‍ കാര്‍ഡ് മാറ്റിയതുമില്ല. കുന്നോത്ത് നിന്നും പത്ത് കിലോമീറ്ററോളം ദൂരമുണ്ട് തന്തോട് റേഷന്‍ ഷോപ്പിലേക്ക്. അതിനാല്‍ തന്നെ കടയിലെത്തി തിരിച്ചുവരാന്‍ 20 കിലോമീറ്ററോളമാണ് ഇവര്‍ നടന്നത്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ മാടത്തില്‍ ടൗണിലൂടെ റേഷന്‍ അരിതലയിലേറ്റി ഇവര്‍ നടന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇവരോട് വിവരം തിരക്കുകയായിരുന്നു.
സ്ഥലം വാര്‍ഡ് മെമ്പറുടെ കുറിപ്പുണ്ടെങ്കില്‍ അതാതിടങ്ങളിലെ റേഷന്‍ കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാമല്ലോ എന്ന് പറഞ്ഞപ്പോള്‍ അത് തങ്ങള്‍ക്കറിയില്ലായിരുന്നു എന്നും ആരും തങ്ങള്‍ക്കു പറഞ്ഞു തന്നിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: