ന്യൂദല്‍ഹി: കൊറോണ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് ഇന്ത്യന്‍ സ്ഥാപനങ്ങളെ ചൈന വിഴുങ്ങാതിരിക്കാന്‍ കൈക്കൊണ്ട നടപടിയില്‍ ചൈനയ്ക്ക് അതൃപ്തി. ഇന്ത്യ വിദേശ നിക്ഷേപ നയത്തില്‍ വരുത്തിയ ദേഭഗതി വിദേശ നിയമം സംബന്ധിച്ച ചട്ടങ്ങള്‍ ലംഘിക്കുന്നതും ലോക വ്യാപാര സംഘടനയുടെ തത്ത്വങ്ങള്‍ക്കും സ്വതന്ത്രവ്യാപാത്തിനും എതിരുമാണെന്ന് ചൈനീസ് എംബസി വക്താവ് പത്രക്കുറിപ്പില്‍ അറിയിച്ചു. സ്വതന്ത്രമായ വ്യാപാരലക്ഷ്യം വച്ച് ജി 20 രാജ്യങ്ങള്‍ കൊണ്ടുവന്ന അഭിപ്രായ സമന്വയത്തിനും ഇത് വിഘാതമാണ്, ചൈനീസ് വക്താവ് പറഞ്ഞു.
കൊറോണയെ തുടര്‍ന്ന് സമ്പദ് രംഗത്തുണ്ടായ അനിശ്ചിതത്വം മുതലാക്കി ഇന്ത്യന്‍ കമ്പനികളെ ചുളു വിലയ്ക്ക് ഏറ്റെടുക്കാനുള്ള വിദേശ കമ്പനികളുടെ ശ്രമം തടയാനാണ് വിദേശനിക്ഷേപ നയത്തില്‍ വലിയ മാറ്റം വരുത്തിയത്.
ഇന്ത്യയുമായി അതിരു പങ്കിടുന്ന രാജ്യങ്ങളില്‍നിന്നുള്ള എഫ്ഡിഐകള്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം ആവശ്യമാണെന്ന് പുതിയ വിദേശനിക്ഷേപ നയത്തില്‍ വ്യക്തമാക്കുന്നു. ചൈന, ബംഗ്ലാദേശ്, പാക്കിസ്ഥാന്, ഭൂട്ടാന്, നേപ്പാള്‍, മ്യാന്മര്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് പുതിയ നയ പ്രഖ്യാപനമെങ്കിലും പ്രധാന ലക്ഷ്യം ചൈനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: