മാള: കോണ്‍ഗ്രസ്സ് നേതാവിന്റെ പേരിലുള്ള ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മാള പഞ്ചായത്തില്‍ അനധികൃത ഹോമിയോ മരുന്ന് വിതരണം. ഗ്രാമപഞ്ചായത്തിന്റെയോ ആരോഗ്യവകുപ്പ് അധികൃതരുടെയോ അനുമതിയില്ലാതെയാണ് കുന്നത്തുകാട്, കാവനാട്, സ്നേഹഗിരി, ചക്കാംപമ്പ് എന്നീ വാര്‍ഡുകളില്‍ അനധികൃതമായി ഹോമിയോ മരുന്ന് വിതരണം ചെയ്തത്.
മരുന്ന് വിതരണത്തെ കുറിച്ച് ആരോഗ്യവകുപ്പിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് ഇടപെട്ട് മരുന്ന് വിതരണം നിര്‍ത്തി വച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി പഞ്ചായത്ത് സെക്രട്ടറിയെ കളക്ടര്‍ ചുമതലപ്പെടുത്തി.
അനൗദ്യോഗിക ഏജന്‍സികള്‍ നടത്തുന്ന മരുന്ന് വിതരണം മൂലം പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടാകുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വം വിതരണക്കാര്‍ക്ക് മാത്രമാണെന്നും പൊതുജനങ്ങള്‍ ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ വീണു പോകാതെ ജാഗ്രത പാലിക്കണമെന്നും മാള പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ്, വൈസ് പ്രസിഡന്റ് ഗൗരി ദാമോദരന്‍, ആരോഗ്യ വകുപ്പ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബിജു ഉറുമീസ് തുടങ്ങിയവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: