മുംബൈയില്‍ നിന്നും 125 കിലോമീറ്റര്‍ അകലെ, പാല്‍ഘാട്ട് ജില്ലയില്‍ ഗന്ധ്ചിഞ്ച്ലെ ഗ്രാമത്തില്‍ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് നിഷ്കരുണം, രണ്ട് കാവിധാരികളായ, തലമുണ്ഡനം ചെയ്ത സന്യാസി വര്യരുള്പ്പെടെ, മൂന്നു പേരെ വളഞ്ഞിട്ട് തല്ലിക്കൊല്ലുന്ന വീഡിയോ കാണുവാനിടയായി. ഇത് കണ്ടതിനു ശേഷവും ഈയുള്ളവന് കേരളത്തിലെയും മറ്റ് ഇംഗ്ളീഷ് മാധ്യമങ്ങളൂം ചാനലുകളും എല്ലാം കണ്ണിമചിമ്മാതെ നോക്കിയിരുന്നു, സംഭവം സത്യമാണോ എന്നറിയുവാന്‍..പലരോടും ചോദിച്ചു, എല്ലാവര്ക്കും അത്ഭുതമായിരുന്നു, അങ്ങനെ സംഭവിക്കുമോ?. ഒടുവില്‍ സത്യമെന്നറിഞ്ഞപ്പോള് സഹിക്കാനാവാത്ത വിധം തമസ്ക്കരിക്കപ്പെട്ട മറ്റൊരു നിഗൂഡ ഹൈന്ദവ സന്യാസി ഹത്യ നടന്നു കഴിഞ്ഞ് നാലു ദിനങ്ങള്‍ എത്തിയിരുന്നു!
വടക്കേ ഇന്ത്യയില്‍ മറ്റേതൊരു മത വിഭാഗത്തിന്റെയെങ്കിലും ഒരാളുടെ കാലില്‍ ഒരു ഈച്ചയിരുന്നാല്‍ അത് ഹൈന്ദവ തീവ്രവാദികള്‍ പറത്തിവിട്ടതെന്ന് തലക്കെട്ടെഴുതുന്ന മലയാള മാധ്യമങ്ങള്‍ക്ക് എന്തു മറുപടി നല്‍കണമെന്നാലോചിച്ചിട്ട് ഒരു വഴിയും കിട്ടുന്നില്ല. ന്യൂ ജന്‍ ഭാഷയില്‍ പറഞ്ഞാല്‍ നമ്മുടെ സമൂഹം മറ്റൊരു ‘ലെവല്‍’ ആയിക്കഴിഞ്ഞിരിക്കുന്നു!
ചെറുതായി ഒരു വാര്‍ത്ത നല്‍കിയിട്ട് അപലപനീയം എന്നെഴുതാമായിരുന്നു, ആള്‍ക്കൂട്ടക്കൊലകള്‍ അപലപിക്കപ്പെടണമെന്ന ഒറ്റവരി തലക്കെട്ടില്‍ നിര്‍ത്താമായിരുന്നു, ഒന്നും വേണ്ട സംഭവം റിപ്പോര്‍ട്ട് വിശദമാക്കുവാന്‍ ഞങ്ങള്‍ക്ക് മടിയുണ്ട് എന്നു തുറന്നു പറയാമായിരുന്നു, അങ്ങനെയെങ്കിലും ഈ നിഷ്കരുണ നടപടിയെ ഒന്നു വിമര്ശിക്കുവാന് നമ്മുടെ ജീര്‍ണ്ണലിസ്റ്റുകളുടെ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍, നാം ഗുരുതര പ്രതിസന്ധിയിലേക്ക് എത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
കഴിഞ്ഞ ദിവസമാണ്, അസ്വാഭാവികമായ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഒരു പരാതിയില്‍ ഒരു പോസ്കോ കേസില്‍ ഒരു മുഖ്യ വ്യക്തിയെ, അയാള്‍ പാര്‍ട്ടി ഏതുമായിരിക്കട്ടെ, തെറ്റു ചെയ്തെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ, മലയാള മാധ്യമങ്ങള്‍ ‘———–നേതാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു അറസ്റ്റില്‍’ എന്നു തന്നെ വ്യക്തമായ തലക്കെട്ട് നല്‍കിയത് എന്നതും ശ്രദ്ധിക്കണം. ഇയാള്‍ കുറ്റക്കാരനെങ്കില്‍ നേതാവ് എന്നതില്‍ എന്തു പ്രസക്തി? കുറ്റോരോപണവും അന്വേഷണവും നടക്കുന്നതിനു മുന്‍പ് കുറ്റവാളിയാക്കപ്പെടുന്ന മാധ്യമ വിചാരണ ഒരു വിഭാഗത്തിനു നേരെ മാത്രമായി കേരളത്തിലെങ്കിലും ചുരുങ്ങിയിരിക്കുന്നു! ഇത്തരം മാധ്യമ പ്രവര്‍ത്തകരെ പണ്ടൊരു കൂട്ടര് ‘നാലാം ലിംഗ’ മെന്ന് വിശേഷിപ്പിച്ചതിനെ എങ്ങനെ നിഷേധിക്കും?
മഹാരാഷ്ട്രയിലെ ഈ ഗ്രാമത്തിലെ തങ്ങളുടെ പരിചയത്തില്‍ പെട്ട ഒരാളുടെ ചരമത്തില്‍ അനുശോചിക്കുവാന്‍ എത്തിയ ഈ രണ്ടു സന്യാസി വര്യര്‍, അവരുടെ തല മുണ്ഡനം ചെയ്തിരുന്നു, അവര്‍ കാവി വേഷ ധാരികള്‍ ആയിരുന്നു, അവര്‍ ഒറ്റ നോട്ടത്തില്‍ ഹൈന്ദവ സന്യാസിമാരെന്ന് എവിടെയും തിരിച്ചറിയപ്പെടുമായിരുന്നു, അവര്‍ പോലീസിനെ സഹായത്തിനു വിളിച്ച് പോലീസ് അവരുടെ സംരക്ഷണത്തിനു നില്കൊള്ളുകയും ചെയ്തിരുന്നു! എന്നിട്ടും എന്തുകൊണ്ട് ഇവര്‍ കൊല്ലപ്പെട്ടു?
ആരാണ് ഈ നിഷ്ഠുര കൃത്യം നിര്‍വ്വഹിച്ചത്?നിങ്ങള്‍ അറിയുവാന്‍ പോകുന്നില്ല. ആ ദാരുണ വീഡിയോ നിങ്ങള്‍ ഒന്നു കാണണം. ദേഹമാസകലം രക്തമൊലിപ്പിച്ച് തന്റെ ജീവനു വേണ്ടി യാചിക്കുന്ന സന്യാസി വര്യനെ പോലീസില്‍ നിന്ന് വിടുവിച്ച് വലിച്ചിറക്കി, തല്യ്ക്കിട്ടു തന്നെ ദണ്ഡുകള് കൊണ്ട് തല്ലി തല്ലി വീഴ്ത്തുന്ന ദാരുണ രംഗം. ഇവര്‍ സന്യാസിമാരെന്നറിഞ്ഞു കൊണ്ടു നടത്തിയ അതി നീചമായ കൃത്യം, ഭാരതം പോലൊരു രാജ്യത്ത് സന്യാസി വര്യന്മാര്‍ക്കു പോലും നാട്ടില്‍ സഞ്ചരിക്കുവാന്‍ ആവാത്ത അവസ്ഥ വരികയെന്നത് എത്രത്തോളം ശത്രുക്കള്‍ പെരുകിയിരിക്കുന്നു എന്നതിനു ഉദാഹരണമല്ലേ? ഇതിലെ പ്രതികളുടെ പേരു പോലും വെളിപ്പെടുത്താത്തതിനു കാരണം എന്താണ്? ഇവര്‍ പൊലീസിനെക്കൂടി ആക്രമിച്ചിട്ടും എന്തുകൊണ്ട് നടപടികള്‍ ഇല്ല? എന്തു കൊണ്ടിവരുടെ കാര്യങ്ങള്‍ വാര്ത്തയാക്കപ്പെട്ടില്ല? അതാണു നമ്മുടെ നാട്ടിലെ ദുരവസ്ഥയെപ്പറ്റി പ്രതികരിക്കാതിരിക്കുവാനാവില്ലെന്നു പല അവസരത്തിലും പലരും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. നമുക്ക് നില നില്പ്പിനു വേണ്ടി കള്ളന്മാരെയും കൊലപാതകികളെയും നിഷ്ഠുരരായ കാട്ടാളരെയും മതേതരത്വത്തിന്റെ മുഖം മൂടി വച്ച് ആദരിക്കുകയും അനുകൂലിക്കുകയും ചെയ്യേണ്ടി വന്നിരിക്കുന്നു. ഒരാളും ഹിന്ദുവിനൊപ്പമില്ലെന്ന അവസ്ഥ, അതും ഈ ഭാരതത്തില്‍! ശവസേനയായിപ്പോയെങ്കിലും ശിവസേന ഭരിക്കുന്ന മഹാരാഷ്ട്രയില്‍! അപ്പോള്‍ നമ്മുടെ മതേതര സുന്ദര സുഡാപ്പി മാധ്യമക്കേരളത്തിലെ അവസ്ഥ പറയുവാനുണ്ടോ?
ഹിന്ദു സന്യാസിമാര്‍ നിഷ്ഠുരമായ ആക്രമണത്തിനിരയാവുന്നത് ഇതാദ്യമൊന്നുമല്ല.മലയാള മണ്ണില്‍ മാതാ അമൃതാനന്ദമയി ദേവി എത്രയോ കോടികളുടെ സഹായങ്ങള്‍ സാധുക്കള്‍ക്കും സര്‍ക്കാരിനും നല്‍കിക്കൊണ്ടിരുന്നിട്ടും അവരെ എത്ര നികൃഷ്ട്മായിട്ടാണ് അവഹേളിക്കുന്നത്? അവര്‍ക്കെതിരെ ഏതോ നാലാം കിട ജീവിതം നയിക്കുന്ന ശത്രു ചമച്ച പുസ്തകരചയിതാവിനെ ക്കൊണ്ടുവന്ന് അഭിമുഖം നടത്തിയ കപട മാധ്യമ സംവിധായകരുണ്ട് നമ്മുടെ നാട്ടില്‍. നിഷപക്ഷത എന്നാല്‍ ഇവര്‍ക്കൊക്കെ ഹൈന്ദവ സന്യാസിമാരെ മെക്കിട്ടു കയറല്‍ മാത്രാണ്. നിസ്സാമുദ്ദീനില്‍ നിന്ന് ഇന്ത്യയാകമാനം കോറോണ വൈറസ് പടര്‍ത്തിയ തബ് ലീഗ് ഇസ്ളാമിക മാലാഖമാരാകുമ്പോള്‍,അമൃതാനന്ദമയി മഠത്തില്‍ കോവിഡ് സാധ്യത്യയില്ലാത്ത ചില വിദേശികള്‍ തങ്ങിയത് വലിയ ഗുരുതരമായ പ്രശ്നമായിത്തീര്‍ന്നത് ഏറ്റവുമൊടുവിലത്തെ മാമാ മാധ്യമങ്ങള്‍ക്കുള്ള ഉദാഹരണമാണ്. ഇതു തന്നെയാണു മഹാരാഷ്ട്രയില്‍ നിഷ്കളങ്കരായ, നിരുപദ്രവികളായ, തങ്ങളെ തല്ലിക്കൊല്ലുമ്പോഴും ‘ഹരേ രാമ ഹരേ രാമ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ’ എന്നു മാത്രം നാമം ഉരിയാടിക്കൊണ്ടിരുന്ന സാധുക്കളായ കാഷായ ധാരികളെ അവര്‍ സന്യാസിമാരെന്നറിഞ്ഞുകൊണ്ട് തല്ലിക്കൊന്നപ്പോഴും മാമാ മാധ്യമങ്ങള്‍ കാട്ടിയത്. ഇതിനിയും നാം പൊറുക്കണമെന്നാണെങ്കില്, നമ്മുടെ പ്രതികരണ ശേഷി എന്തിനെന്ന് നാം തിരിച്ചറിയണം.
തിരികെ കൊല്ലാനും കൊലവിളിക്കാനുമല്ല ഒരു കരണവശാലുംപറയുന്നത്, ആ നിഷ്കളങ്കരായ ഹൈന്ദവ സന്യാസിമാര്‍ക്കു വേണ്ടി ഒരു തിരിനാളം കൊളുത്തി, ഒരു ഹാഷ് ടാഗ് വച്ച്, ഒരു ഹരേ രാമ പാടുവാന്‍ ഇവിടുത്തെ ഹൈന്ദവ സമൂഹത്തിനു കഴിയുന്നില്ലെങ്കില്‍, നമ്മുടെ അവസ്ഥ പരമ ദയനീീയം എന്നല്ലാതെന്തു പറയുവാന്‍…? ഒരാളെയും തിരികെ നോവിക്കാതെ ശക്തമായ ഭാഷ ഉപയോഗിക്കുവാന്‍ പോലും, സുശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടാക്കുവാന്‍ പോലും ശേഷിയില്ലാതെ ഷ്ണ്ഡത്വത്തിലാഴ്ന്നു പോയ ഹൈന്ദവ സമൂഹമേ, നിങ്ങള്‍ എന്നു തിരിച്ചറിയും നിങ്ങളുടെ കഴുത്തുകളില്‍ തദ്ദേശീയമല്ലാത്തവരുടെ നുകങ്ങള് വച്ച് ഉഴവുകാളകളായി മാറ്റിക്കൊണ്ടിരിക്കുകയാണെന്നത്?
വരാന്‍ പോകുന്ന കഥകള്‍ പറയാം! മഹാരാഷ്ട്രയില്‍ ഹിന്ദു സന്യാസിമാരെ, കള്ളന്മാരെന്നു കരുതി ആള്‍ക്കൂട്ടം തല്ലിക്കൊന്നെന്നും, പ്രതികളുടെ കൂട്ടത്തില്‍ ഹൈന്ദവ നാമധാരികളായ ചിലരുടെ പേരുണ്ടെന്നും ഒക്കെ ഇനി റിപ്പോര്‍ട്ടുകള്‍ വരും. തല്ലിക്കൊന്നത് സംഘികളാണെന്നും, ഇത് സംഘികളുടെ സ്ഥിരം പരിപാടിയാണെന്നും കൂടാതെ സന്യാസിമാര്‍ സ്ഥിരം മോഷ്ടാക്കാളായിരുന്നുവെന്നും, ഹിന്ദു തീവ്രവാദികളായിരുന്നുവെന്നും വാര്ത്താവിശ്ളേഷണങ്ങള് ഉടന്‍ റിലേ ചെയ്യപ്പെടും. സന്യാസിമാരുടെ വേഷങ്ങള്‍ ശരിയായ കാവിയല്ലായിരുന്നെന്നും, അവര്‍ രാമക്ഷേത്രത്തെ അനു കൂലിച്ചവരായിരുന്നുവെന്നും അവര്‍ പൗരത്വ ബില്‍ അനുകൂലികളായിരുന്നുവെന്നും, അവര്‍ക്ക് വീടും കുടിയും കുടുംബവും ഇല്ലായിരുന്നുവെന്നും, അവടെത്തിയതില് ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞെന്നും ഈ മാമാ മാധ്യമങ്ങള്‍ ഗവേഷണം തയ്യാറാക്കും. കണ്ടോളൂ,, അതും പൊക്കിപ്പിടിച്ചു നടക്കുവാന്‍ ഇവിടെ കുറെ ഹൈന്ദവ സഖാക്കള്‍ തീര്‍ച്ചയായും ഉണ്ടാവും! അതാണു നമ്മുടെ നാടിനു കമ്മ്യൂണിസം സമ്മാനിച്ച മറ്റൊരു നുകം!
തലയ്ക്കടിയേല്‍ക്കുന്ന സന്യാസിവര്യര്യരുടെ വീഡിയോ ഇനി നിങ്ങളുടെ കണ് മുന്നില്‍ നേരിട്ടു വരുന്ന കാലത്തെപ്പറ്റി ചിന്തിക്കൂ.. എന്നിട്ട് ഒരല്പം ആലോചനയുണ്ടെങ്കില്‍, ഹൈന്ദവ സമൂഹത്തെ നശിപ്പിക്കുന്ന ഈ മാധ്യമ – മാമാപ്പണിയെ ഒന്നു തിരിച്ചറിയൂ…
ഇനിയൊന്നും പറയാനാവുന്നില്ല, അത്രയ്ക്ക് രോഷമുണ്ടീ അവസ്ഥയില്‍! നശിപ്പിക്കപെടുമ്പോഴും ഹൈന്ദവ വിരുദ്ധ പ്രസ്താവനകള്‍ പങ്കുവയ്ക്കുന്ന സഹോദരീ സഹോദരന്മാരുടെ കാഴ്ചപ്പാട് ശരിയാക്കണമേയെന്ന് മനമുരുകി പ്രാര്‍ത്ഥിക്കുന്നു… വന്ദേ മാതരം.
ആര്. സാനു
പ്രതികരിക്കാൻ ഇവിടെ എഴുതുക: