ശാന്തമ്പാറ: ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങിയ യുവാവിന്റെ ബൈക്ക് പോലീസ് പിടിച്ചെടുത്തു, പ്രകോപിതനായ യുവാവ് നടുറോഡില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. സൂര്യനല്ലി സ്വദേശി വിജയപ്രകാശാണ് (24) ആണ് പോലീസിന്റെ നാട്ടുകാരുടെയും മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. സൂര്യനെല്ലി ടൗണിലായിരുന്നു സംഭവം.
പോലീസ് ബൈക്ക് പിടിച്ചെടുത്ത ശേഷം താക്കോല്‍ ഉച്ചയ്ക്ക് തരാമെന്ന് പറഞ്ഞു. ഇതില്‍ പ്രകോപിതനായ യുവാവ് ബൈക്ക് മാറ്റിവെച്ച ശേഷം കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ചശേഷം കത്തിക്കുകയായിരുന്നു. പിന്നീട് ടൗണിലൂടെ നടന്ന് നീങ്ങി. നാട്ടുകാര്‍ ഇടപെട്ട് വെള്ളവും തുണിയും ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് തീ അണച്ചത്.
ഇതോടെ യുവാവ് അവശനായി റോഡില്‍ വീണു. പിന്നീട് ഇയാളെ കോട്ടയം മെഡിക്കല്‍ കേളേജിലേക്ക് മാറ്റി.. കഴിഞ്ഞ ദിവസം വീട്ടില്‍ പ്രശ്നമുണ്ടാക്കിയതിനെ തുടര്‍ന്ന് ഈ യുവാവിനെ പോലീസ് താക്കീത് ചെയ്തിരുന്നു. ബൈക്കില്‍ അമിത വേഗത്തില്‍ ടൗണില്‍ ചുറ്റിയതിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയതെന്ന് ശാന്തമ്പാറ എസ്ഐ വിനോദ്കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: