ഹൈദരാബാദ്: തബ്ലീഗ് പ്രവര്‍ത്തകര്‍ നഴ്സുമാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നതില്‍ പ്രധാനമന്ത്രിയോട് മാപ്പ് പറഞ്ഞ് മൗലാന ആസാദ് ദേശീയ ഉര്‍ദു സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഫിറോസ് ഭക്ത് അഹമ്മദ്. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് തന്റെ സമുദായത്തിലെ ചിലര്‍ കാണിക്കുന്ന അതിക്രമത്തിന് താന്‍ മാപ്പ് അഭ്യര്‍ഥിക്കുന്നതായി അദേഹം അറിയിച്ചത്. ഇത്തരം പ്രവര്‍ത്തികള്‍ കണുമ്പോള്‍ താന്‍ ലജ്ജിച്ചു തലകുനിക്കുന്നതായും അദേഹം കത്തില്‍ പറയുന്നു.
ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, ശുചീകരണ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെതിരെ അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്ന എന്റെ സമുദായത്തില്‍പ്പെട്ടവര്‍ക്കായി രാജ്യത്തെ നിയമം പാലിക്കുന്ന ഒരു ഇന്ത്യന്‍ മുസ്ലിം എന്ന നിലയില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. പരസ്യമായി തുപ്പുന്നതും നഴ്സുമാരോട് മോശമായി പെരുമാറുന്നതും ഡോക്ടര്‍മാരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതും യൂറിന്‍ ബോട്ടില്‍ എറിഞ്ഞുടയ്ക്കുന്നതും ഉള്‍പ്പെടെയുള്ള മ്ലേച്ചമായ പ്രവര്‍ത്തികള്‍ കാണുമ്പോഴെല്ലാം എന്റെ ശിരസ്സ് ലജ്ജയില്‍ കുനിയുന്നു. അദേഹം കത്തില്‍ കുറിച്ചു.
കൊറോണ വൈറസ് ബാധ തടയാന്‍ ലോക്ക് ഡൗണ്‍ കാലാവധി റമദാന് മാസം അവസാനിക്കും വരെ നീട്ടണമെന്ന അദ്ദേഹം നിര്‍ദേശിച്ചു. പ്രാര്‍ഥന കൂട്ടങ്ങളും ഇഫ്താര്‍ വിരുന്നുകളും സംഘടിപ്പിക്കപ്പെടുകയും അതുവഴി കൊറോണ വ്യാപനം നടക്കാനുള്ള സാഹചര്യം നിലനില്‍ക്കുന്നതായും അദേഹം കത്തില്‍ വ്യക്തമാക്കി.
മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാന അബ്ദുള്‍ കലാം ആസാദിന്റെ ചെറുമകനാണ് ഫിറോസ് ഭക്ത് അഹമ്മദ്. 2018 മേയ് 17 നാണ് ഫിറോസ് ഭക്ത് ഉര്‍ദു സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: