സിറ്റി ഓഫ് ബേണ്‍: കൊറോണക്കെതിരെ ഇന്ത്യന്‍ ജനത നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പിന്തുണ അറിയിച്ച് സ്വിറ്റ്സര്‍ലാന്റ്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ പര്‍വതനിരയിലെ മാറ്റര്‍ഹോണ്‍ പര്‍വതത്തില്‍ ലേസര്‍ സാങ്കേതിവിദ്യ ഉപയോഗിച്ച് ത്രിവര്‍ണ പതാക അണിയിച്ചാണ് ഇന്ത്യക്കുളള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. സ്വിറ്റ്സര്‍ലാന്റിലെ പ്രമുഖ ലൈറ്റ് ആര്‍ട്ടിസ്റ്റ് ജെറി ഹോഫ്സ്റ്റെറ്ററാണ് ലേസര്‍ പ്രദര്‍ശനം തയ്യാറാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ലേസര്‍ പ്രദര്‍ശനത്തിന്റെ ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത്. സ്നേഹത്തിന്റെയും ദയയുടെയും പ്രതീക്ഷയുടെയും സന്ദേശമാണ് സ്വിറ്റസര്‍ലാന്റ് നമുക്ക് പകര്‍ന്നതെന്ന് അദേഹം ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയോട് പ്രകടിപ്പിച്ച പിന്തുണക്ക് നന്ദി അറിയിക്കുന്നതായി സ്വിറ്റ്സര്‍ലാന്റിലെ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ രേഖപ്പെടുത്തി.
1345 മരണങ്ങളാണ് സ്വിറ്റ്സര്‍ലാന്റില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇരുപത്തിയേഴായിരത്തില്‍ അധികം രോഗബാധിതര്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. 12,289 പേര്‍ക്കാണ് നിലവില്‍ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരായുള്ളത്. രണ്ട് വിദേശികളുടേത് ഉള്‍പ്പെടെ 488 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: