ന്യൂദല്‍ഹി: കൊറോണക്കാലത്തും ഭീകവാദത്തെ കയറ്റുമതി ചെയ്ത് ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ പാക്കിസ്ഥാന് തങ്ങളുടെ നിലവാരമില്ലായ്മ കാട്ടുന്നെന്ന് കരസേന മേധാവി എം.എം. നരവാനെ. പാകിസ്ഥാന് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തി മേഖലകള്‍ സന്ദര്‍ശിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം.
കൊറോണക്കാലത്ത് സ്വന്തം രാജ്യത്തെ പൗരന്മാരെ പിന്തുണയ്ക്കുന്നതിനോടൊപ്പം ഒരു വലിയ ദൗത്യമാണ് ഇന്ത്യ ഇന്ന് ഏറ്റെടുത്തിരിക്കുന്നത്. രോഗബാധയാല്‍ വിഷമിക്കുന്ന ലോകരാജ്യങ്ങളെ സഹായിക്കുന്നതിനായി നമ്മള് മെഡിക്കല്‍ സംഘങ്ങളെയും ഔഷധങ്ങളും സംഭാവന ചെയ്യുന്നു. എന്നാല്‍ പാകിസ്ഥാനാകട്ടെ ഇപ്പോഴും ഭീകരവാദത്തിന്റെ കയറ്റുമതി തുടരുകയാണ്. ഇത് എല്ലാവരും മനസ്സിലാക്കുന്നുണ്ടെന്നും കരസേന മേധാവി വ്യക്തമാക്കി.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ അതിര്‍ത്തിയിലെ ക്രമീകരണങ്ങളും അദ്ദേഹം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: