ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാതെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ്് കണ്ട്രോള് ബോര്‍ഡ് ഭാരവാഹി വ്യക്തമാക്കി. പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിനെതിരായ നിയമപോരട്ടത്തില് ബിസിസിഐ വിജയം നേടിയതായി അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പാക്കിസ്ഥാനുമായി ഏകദിന പരമ്പര കളിക്കാതിരുന്നതെന്ന് ബിസിസിഐ അഭിഭാഷകര്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനെ ബോധ്യപ്പെടുത്തി.
പാക്കിസ്ഥാനെതിരെ പരമ്പര കളിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐ സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചില്ല. ഇതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ വനിതകള്‍ക്ക് പാക്കിസ്ഥാനുമായി പരമ്പര കളിക്കാന്‍ കഴിയാതെ പോയത്.
ഇന്ത്യന്‍ അഭിഭാഷകരുടെ ഈ വിശദീകരണത്തെ തുടര്‍ന്നാണ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ സാങ്കേതിക കമ്മിറ്റി ഇന്ത്യക്കും പാക്കിസ്ഥാനും തുല്യ പോയിന്റുകള്‍ നല്കാന് തീരുമാനിച്ചത്. വനിതാ ലോകകപ്പ് യോഗ്യത റൗണ്ടില്‍ പാക്കിസ്ഥാനുമായുള്ള മത്സരം റദ്ദാക്കിയതോടെ ഇന്ത്യ പോയിന്റ് നിലയില്‍ നാലാം സ്ഥാനക്കാരായി അടുത്ത വര്‍ഷത്തെ ലോകകപ്പിന് യോഗ്യത നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: