ജനീവ: ലോകത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 21 ലക്ഷം കവിഞ്ഞു. 1,37,000ത്തോളം പേര് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചു. 5,25,000 പേര്‍ക്ക് രോഗം ഭേദമായി. 51,110 പേരുടെ നില ഇപ്പോഴും ഗുരുതരമാണ്.
ലോക്ഡൗണ്‍ കാലത്ത് യൂറോപ്പില്‍ മലിനീകരണത്തിന്റെ തോത് അമ്പത് ശതമാനത്തോളം കുറഞ്ഞതായി യൂറോപ്യന്‍ സ്പേസ് ഏജന്‍സി വ്യക്തമാക്കി. ജപ്പാനിലും സിങ്കപ്പൂരിലും അഞ്ഞൂറോളം പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം കണ്ടെത്തിയത്. ജപ്പാനില്‍ ആകെ രോഗികളുടെ എണ്ണം 9294, സിങ്കപ്പൂരില്‍ 3699.
വിദേശങ്ങളില്‍ നിന്നെത്തി രോഗം റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം ചൈനയില്‍ കുറഞ്ഞു. എന്നാല്‍, ആഭ്യന്തര രോഗികളുടെ എണ്ണത്തിലെ വര്‍ധന ചൈനയെ വീണ്ടും ആശങ്കയിലാഴ്ത്തി.
അമേരിക്ക
അമേരിക്കയില്‍ 29,000ത്തോളം പേര് ഇതുവരെ വൈറസ് ബാധിച്ചു മരിച്ചു. 6,45,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മാത്രം 28271 പുതിയ രോഗികളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. അയ്യായിരത്തോളം പേരാണ് മരിച്ചത്.
48,708 പേരാണ് ഇതുവരെ രോഗമുക്തരായത്. 13,487 പേരുടെ നില ഗുരുതരമാണ്. രോഗ വ്യാപനം ഏറ്റവും തീവ്രമായ ന്യൂയോര്‍ക്കില്‍ രോഗികളുടെ എണ്ണം 2,14,648 കവിഞ്ഞു. മരണം 11,586 ആയി. ന്യൂജഴ്സിയില്‍ രോഗികള്‍ 71,030 കടന്നു. മരണം 3156 ആയി. മിഷിഗനില്‍ 1921 പേര് മരിച്ചു. മുപ്പത്തിമൂന്ന് ലക്ഷം ജനങ്ങളെ ഇതിനകം അമേരിക്കയില്‍ പരിശോധനയ്ക്ക് വിധേയരാക്കി.
സ്പെയ്ന്‍
സ്പെയ്നില്‍ 19,130 പേര് മരിച്ചു. ഇന്നലെ മരിച്ചത് 551 പേര്. രോഗികളുടെ എണ്ണം 1,82,816 ആയി. എന്നാല്‍, പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. 668 പേര്‍ക്ക് മാത്രമാണ് ഇന്നലെ രോഗം കണ്ടെത്തിയത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 1220 കേസുകള്‍ കുറവാണിത്. 74,797 പേര് രോഗമുക്തരായി. 7371 പേര് രാജ്യത്ത് അപകടനിലയിലുണ്ട്. ആറര ലക്ഷം പേരെ പരിശോധനയ്ക്ക് വിധേയമാക്കി.
ഇറ്റലി
ഇറ്റലിയില്‍ കൊറോണ മരണസംഖ്യ 21,645 കവിഞ്ഞു. 1,65,155 പേര്‍ക്ക് രാജ്യത്ത് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. 38,092 പേര്‍ക്ക് കൊറോണ ഭേദമായി. 3079 പേരുടെ നില ഗുരുതരമായി തുടരുന്നു. പതിനൊന്ന് ലക്ഷം പേര്‍ക്ക് പരിശോധന നടത്തി.
ഫ്രാന്‍സ്
ഫ്രാന്‍സില്‍ രോഗികള്‍ 1,47,863 ആയി. ഇന്നലെ മാത്രം നാലായിരത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 17,167 പേര് മരിച്ചു. ആയിരത്തിലധികം പേരാണ് ഇന്നലെ മരിച്ചത്. 30,955 പേര്‍ക്ക് രോഗം ഭേദമായി. 6457 പേരുടെ നില ഗുരുതരമാണ്.
ജര്‍മനി
ജര്‍മനിയില്‍ വൈറസ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത് 315 പേര്. ആദ്യമായാണ് മരണ സംഖ്യ ഇത്രയും ഉയരുന്നത്. ആകെ 3804 പേര് മരിച്ചു. ഇന്നലെ 2866 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 1,34,753 ആയി. 77,000 പേര്‍ക്ക് രാജ്യത്ത് രോഗം ഭേദമായി. 4,288 പേര് ഗുരുതരാവസ്ഥയിലാണ്.
ബ്രിട്ടന്
ബ്രിട്ടനില്‍ വൈറസ് ബാധിച്ച് 27 ആരോഗ്യ പ്രവര്‍ത്തകര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ആകെ രോഗബാധിതര്‍ 98,476 ആയി. 12,868 പേര് മരിച്ചു. 1559 പേരുടെ നില ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: