ന്യൂദല്‍ഹി : രാജ്യത്ത് കോവിഡ് 19 മൂലമുണ്ടായിട്ടുള്ള പ്രതിസന്ധികള്‍ താത്കാലികം മാത്രമാണ്. ഇവയെല്ലാം അതിജീവിച്ച് ഇന്ത്യ എത്രയും പെട്ടന്ന് മുന്നേറുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. സാമ്പത്തിക മേഖലയിലെ പ്രവര്‍ത്തനങ്ങളെ കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ രാജ്യം പ്രാധാന്യം നല്‍കുന്നത് കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ്.
ഏപ്രില്‍ 20 ഓടെ വിവിധ മേഖലകളിലെ കമ്പനികള്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതോടെ സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തുടങ്ങുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. കൊറോണ ഒരു ആഗോള മഹാമാരിയാണ്. സാമൂഹ്യ അകലം പാലിക്കുന്നതിലും കൈകള്‍ കഴുകുന്നതിലും മാസ്ക്കുകള്‍ ധരിക്കുന്നതിലും നാം ഏറെ ശ്രദ്ധ കൊടുക്കുന്നുണ്ട്്. ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വ്യാജ വാര്‍ത്തകളെ സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്. മതം തിരിച്ച് ചികിത്സിക്കുന്നതായി കഴിഞ്ഞ ദിവസം പുറത്തുവന്ന തെറ്റിദ്ധാരണാ ജനകമായ വാര്‍ത്തയുടെ ഉറവിടവും മനസ്സിലാക്കി കഴിഞ്ഞുവെന്നും ജാവദേക്കര്‍ ചൂണ്ടിക്കാട്ടി.
ഇവയ്ക്കെതിരെ നടപടികള്‍ ഉണ്ടാകും. വാട്സ് ആപ്പ് പോലുള്ളതിലൂടെ വ്യക്തിപരമായ ആളുകള്‍ എഴുതുന്നതിനെ 2000 ലെ വിവരസാങ്കേതിക വിദ്യാ നിയമം അനുസരിച്ചാണ് നിയന്ത്രിക്കുന്നത്. നടപടികള്‍ അതിന്റേതായ രീതിയില്‍ നടക്കുന്നുണ്ട്. കോേവിഡിനെതിരെ
ഇന്ത്യ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ കൃത്യമാണ്. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും കോവിഡ് രോഗികളുടെ എണ്ണം കുറയ്ക്കുന്നതിനും സഹായിച്ചിട്ടുണ്ട്. ഇന്ത്യ നടത്തി വരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകാരോഗ്യ സംഘടനയുടെയും ആഗോള രാജ്യങ്ങളുടേയും പ്രശംസ പിടിച്ചു പറ്റി കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: