കൊച്ചി: മകളുടെ വിവാഹാഘോത്തിന് കരുതിയ തുക സേവാഭാരതിക്ക് കൈമാറി ദമ്പതികള്‍. അംബിസ്വാമീസ് ഹോട്ടല്‍ ശ്യംഖലയുടെ ഉടമ വിജയകുമാര്‍ എന്‍.മേനോനും ഭാര്യ ഡോ. ബിന്ദു വിജയകുമാറുമാണ് മകള്‍ ആര്‍ദ്ര മേനോന്റെ വിവാഹത്തിന് കരുതിയ തുക സേവാഭാരതിക്ക് കൈമാറിയത്. ആലപ്പുഴ അരുക്കുറ്റി ശ്രീവത്സത്തില്‍ സോമശേഖരന്‍ നായരുടേയും ലതയുടേയും മകന് മഹേഷ് നായരും ആര്‍ദ്രയും തമ്മിലുള്ള വിവാഹം 13ന് എളമക്കര ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ വിപുലമായി നടത്താനിരുന്നതാണ്.
എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങളെ തുടര്‍ന്ന് ഇന്നലെ വളഞ്ഞമ്പലത്തെ കുടുംബക്ഷേത്രത്തിലായിരുന്നു വിവാഹം. 10 പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. സേവാഭാരതിക്ക് തുക കൈമാറിയതിന് പുറമേ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഇവര്‍ തുക സംഭാവന ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: