മൊറാദാബാദ്: ഉത്തര്‍പ്രദേശില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസിനും നേരേ വീണ്ടും രൂക്ഷമായ ആക്രമണം. മൊറാദാബാദിലെ ഹാജി നെബ് പള്ളിക്കു മുന്നിലാണ് പൊടുന്നനേ ആയിരക്കണക്കിന് പേര് ഒത്തുകൂടി ആക്രമണം നടത്തിയത്. നിരവധി പോലീസുകാര്‍ക്കും ഡോക്റ്റര്‍മാര്‍ക്കും കല്ലേറില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. മൊറാദാബദില് കഴിഞ്ഞദിവസം കോവിഡ്മൂലം ഒരാള്‍ മരിച്ചിരുന്നു. ഇയാളുടെ കുടുംബാംഗങ്ങളെ കൊറന്റൈനില്‍ പ്രവേശിപ്പിക്കാനാണ് ഡോക്റ്റര്‍മാരുടെ സംഘം 108 ആംബുലന്‍സുമായി എത്തിയത്.
ഇവരുമായി ആബുംലന്‍സ് പുറപ്പെട്ട് ഉടന്‍ അക്രമകാരികള്‍ കല്ലേറു തുടങ്ങുകയായിരുന്നു. ആംബുലന്‍സിനു നേരേ വലിയതോതില്‍ കല്ലേറുണ്ടായി. ഡോക്റ്റര്മാരില്ല പലരും ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. യുപിയിലെ പലയിടങ്ങളിലും ഇത്തരത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരേ ആക്രമണമുണ്ടായിട്ടുണ്ട്. അതേസമയം, മൊറാദ്ബാദ് സംഭവത്തില്‍ അക്രമികള്‍ക്കെതിരേ ദേശീയ സുരക്ഷ നിയമപ്രകാരം കേസെടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: