കോയമ്പത്തൂര്‍: തബ്ലീഗ് പ്രവര്‍ത്തകര്‍ തമിഴ്‌നാട്ടില്‍ വ്യാപകമായി പടര്‍ത്തിയ കൊറോണ വൈറസിനെ പിടിച്ചുകെട്ടാന്‍ സര്‍ക്കാരിന് പൂര്‍ണപിന്തുണയുമായി ഇഷാ ഫൗണ്ടേഷന്‍. ഇഷയുടെ ആസ്ഥാന മന്ദിരമായ കോയമ്പത്തൂരിലെ എല്ലാ കെട്ടിടങ്ങളും സൗകര്യങ്ങളും കൊറോണ പ്രതിരോധത്തിനായി സര്‍ക്കാരിന് വിട്ടുനല്‍കും. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ഉള്ള സൗകര്യങ്ങളും ഫൗണ്ടേഷന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. കൊറോണയുടെ വ്യാപനം തടയുന്നതിനായി കഴിഞ്ഞ ആഴ്ച ലോകമെമ്പാടുമുള്ള എല്ലാ കേന്ദ്രങ്ങളിലും ഇഷ യോഗ സെന്റര്‍ എല്ലാ പരിപാടികളും നിര്‍ത്തിവച്ചിരുന്നു.
രോഗികളുടെ എണ്ണം തൊള്ളായിരം കടന്നതോടെ കടുത്ത ജാഗ്രതയാണ് തമിഴ്‌നാട്ട്. ചെന്നൈ നഗരത്തില്‍ സമ്പര്‍ക്ക വ്യാപനമുണ്ടായേക്കുമെന്ന് മുഖ്യമന്ത്രിതന്നെ മുന്നറിയിപ്പ് നല്‍കി. തൂത്തുകുടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന എഴുപതുകാരിയാണ് ഇന്നലെ മരിച്ചത്. ലാബ് അസിസ്റ്റിന്റെ ഭാര്യമാതാവായ ഇവര്‍ക്ക് മരുമകനില്‍ നിന്നാണ് രോഗം പകര്‍ന്നത്. ഇതോടെ മരണ സംഖ്യ ഒന്‍പതായി. അതിനിടെ രോഗികളുടെ എണ്ണം 911 ആയി ഉയര്‍ന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ചെന്നൈ നഗരത്തില്‍ മാത്രം 665 പേരാണ് രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളത്.
അടച്ചുപൂട്ടിയ 67 തെരുവുകളില്‍ എല്ലാ സമയവും സമയവും ഡ്രോണുകള്‍ വഴി മുന്നറിയിുപ്പു നല്‍കുന്നുണ്ട്. ഇന്നലെ രോഗം ബാധിച്ച 77 പേരില്‍ ഒന്‍പതുപേര്‍ നഗരത്തില്‍ നിന്നാണ്. ഇതോടെ 172 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തോട് അതിര്‍ത്തി പങ്കിടുന്ന കോയമ്പത്തൂരാണ് മറ്റൊരു ഹോട്ട് സ്‌പോട്ട്. ഇന്നലെ 26 പേര്‍ക്കു രോഗം സ്ഥിരീകരിച്ച ഇവിടെ രോഗികളുടെ എണ്ണം 86 ആയി. ഇതോടെയാണ് സഹായവുമായി ഇഷാ ഫൗണ്ടേഷന്‍ രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: