അബിഡ്ജാന്‍: ചെല്‍സി മുന്‍ താരം ദിദിയര്‍ ദ്രോഗ്ബ കൊറോണക്കെതിരായ പോരാട്ടത്തില്‍ പങ്കാളിയായി. കൊറോണ വൈറസ് ബാധിച്ചവരെ പ്രവേശിപ്പിക്കാനായി ദ്രോഗ്ബ ഐവറി കോസ്റ്റിലെ തന്റെ ആശുപത്രി വിട്ടുകൊടുത്തു.
അബിഡ്ജാന്‍ നഗരത്തിലെ ലോറന്റ് പോകോവ് ആശുപത്രിയാണ് ദ്രോഗ്ബ വിട്ടു നല്‍കിയത്. ദേശസ്നേഹം കാണിച്ച ദ്രോഗ്ബയ്ക്ക് നന്ദി പ്രകാശിപ്പിക്കുന്നതായി നഗരത്തിലെ റീജിയണല്‍ കൗണ്‍സില്‍ തലവന്‍ വിന്‍സന്റ് അറിയിച്ചു.
ഐവറികോസ്റ്റിനായി ഡ്രോഗ്ബ 105 മത്സരങ്ങള്‍ കളിച്ചു. 65 ഗോളുകളും നേടി. ചെല്‍സിക്കായി രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടുണ്ട്. ഐവറി കോസ്റ്റില്‍ ഇതുവരെ 533 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നാലു പേര് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: