തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രോഗവ്യാപനം പഠിക്കാനുള്ള ആന്റിബോഡി ടെസ്റ്റിനുള്ള മാര്‍ഗരേഖ തയാറായി. ടെസ്റ്റ് ഈയാഴ്ച തുടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്. തിരുവനന്തപുരം അച്യുതമേനോന് സെന്ററിന്റെ സഹകരണത്തോടെയാണ് പഠനം.
പഠനത്തിനു മുന്നോടിയായി സാമൂഹികവ്യാപനമുണ്ടോ എന്നു തിരിച്ചറിയാനുള്ള നിരീക്ഷണത്തിനാണ് രക്തസാംപിള്‍ ശേഖരിച്ചുളള ആന്റിബോഡി ടെസ്റ്റ് നടത്തുന്നത്. പരിശീലനം ലഭിച്ചവര്‍ക്കു മാത്രമെ കിറ്റ് ഉപയോഗിക്കാന്‍ അനുമതിയുണ്ടാകൂ. രക്തസാംപിള്‍ ശേഖരിക്കുമ്പോഴും നശിപ്പിക്കുമ്പോഴും സുരക്ഷാപ്രോട്ടോക്കോള്‍ പാലിക്കണം. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി പരിശോധന ഉപയോഗപ്പെടുത്താമെന്നും മാര്‍ഗരേഖയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: