മദെയ്റ : ലോക്ക് ഡൗണ്‍ സമയത്ത് സ്വന്തം നാട്ടിലെ സ്റ്റേഡിയത്തില്‍ കൂട്ടുകാര്‍ക്കൊപ്പം പരിശീലനത്തിനിറങ്ങിയ പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയക്ക് മുന്നറിയിപ്പുമായി അധികൃതര്‍.
റൊണാള്‍ഡോയ്ക്ക് പ്രത്യേക അധികാരമോ അവകാശമോ ആരും നല്‍കിയിട്ടില്ലെന്നും മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ട വ്യക്തിയാണ് റൊണാള്‍ഡോ എന്നും മദെയ്റയിലെ ആരോഗ്യ സെക്രട്ടറിയായ പെഡ്രോ റാമോസ് വ്യക്തമാക്കി.’പരിശീലനം നടത്താന്‍ റൊണാള്‍ഡോക്ക് പ്രത്യേക അനുമതി നല്‍കിയിട്ടില്ല. എല്ലാവരും ഒരുപോലെയാണ് കൊറോണയെ നേരിടുന്നത്. ലോകത്തിലെ തന്നെ മികച്ച താരമായ അദ്ദേഹം മറ്റുള്ളവര്‍ക്ക് മാതൃകയാക്കേണ്ട സമയമാണിത്’എന്ന് റാമോസ് പറഞ്ഞു. തുടര്‍ന്നും ലോക്ക് ഡൗണ്‍ ലംഘനങ്ങളുണ്ടായാല്‍ മതിയായ ബലം പ്രയോഗിക്കേണ്ടി വരുമെന്നും പെഡ്രോ റാമോസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.മദെയ്റ നാഷണല്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്ന റൊണാള്‍ഡോയുടെ ചിത്രങ്ങള്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് വിഷയത്തില്‍ ആരോഗ്യ വിഭാഗം അധികൃതര്‍ നേരിട്ട് ഇടപെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: