യുണൈറ്റഡ് നേഷന്‍സ് : കോവിഡ് ലോകരാഷ്ട്രങ്ങള്‍ക്ക് തന്നെ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഭീകരരും ആക്രമണം അഴിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന് യുഎന്‍. ലോകമെമ്പാടും ജൈവ- ഭീകരാക്രമണത്തിനുള്ള അവസരമാണ് കോവിഡ്-19 കാലത്ത് ഭീകരര്‍ക്ക് മുമ്പില്‍ തുറന്നുകിട്ടിയിരിക്കുന്നത്. വൈറസ് ബാധിച്ചയാളില്‍ നിന്നുള്ള സ്രവകണങ്ങളോ സാമ്പിളുകളോ ഉപയോഗിച്ച് ഭീകരര്‍ ലോകമെമ്പാടും വലിയ രോഗം വ്യാപിപ്പിക്കാനും സാധ്യതയുണ്ടെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അറിയിച്ചു.
കോവിഡ് -19 വിഷയത്തില്‍ യുഎന്‍ രക്ഷാസമിതി അംഗങ്ങള്‍ തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കവേയാണ് അന്റോണിയോ ഗുട്ടെറസ് ഇക്കാര്യം അറിയിച്ചത്. ലോകരാഷ്ട്രങ്ങള്‍ സര്‍ക്കാരുകളും കോവിഡിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഭീകരസംഘടനകള്‍ ഇതിനെയൊരു അവസരമായി കണ്ട് ആക്രമണത്തിന് മുതിരാനുള്ള സാധ്യതയുമുണ്ട്.
കോവിഡിനെതിരായ പ്രതിരോധ ശ്രമങ്ങളെ ഒരു തലമുറയുടെ പോരാട്ടമാണ്. യുഎന്‍ രക്ഷാസമിതിയുടെ നടത്തിപ്പും ഇത് നിലനില്ക്കുന്നതിന്റെ പ്രാധാന്യം തെളിയിക്കുന്നതാണ് ഈ അവസരവും അദ്ദേഹം അറിയിച്ചു.
ആഗോള ആരോഗ്യ മേഖല തന്നെ ഇന്ന് പ്രതിസന്ധിയിലാണ്. അതിന്റെ പ്രത്യാഘാതങ്ങളും വളരെ ദൂരവ്യാപകമാണ്. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്്. ഇത് വലിയ പ്രതിസന്ധിയാണ് ഉണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: