ലണ്ടന്‍: കൊറോണ ഭീഷണിയുടെ തുടര്‍ന്ന് ഈ വര്‍ഷം നടക്കേണ്ടിയിരുന്ന യൂറോ കപ്പ് നീട്ടാന്‍ തീരുമാനിച്ചു എങ്കിലും പല രാജ്യങ്ങളിലായി യൂറോ കപ്പ് നടത്താനുള്ള തീരുമാനം മാറ്റിമില്ലെന്നു സംഘടകരായ യുവേഫ വ്യക്തമാക്കി. നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ 12 നഗരങ്ങളിലായി യൂറോ 2020 നടത്താനായിരുന്നു യുവേഫ ഉദ്ദേശിച്ചിരുന്നത്. അടുത്ത വര്‍ഷം ആ പന്ത്രണ്ട് നഗരങ്ങളില്‍ തന്നെയാകും നടക്കുക.
ആംസ്റ്റര്‍ഡാം, ബാകു, ബില്‍ബാവോ, ബുക്കാറെസ്റ്റ്, ബുഡാപെസ്റ്റ്, കോപന്ഹേഗന്, ഡുബ്ലിന്‍, ഗ്ലാസ്ഗോ, ലണ്ടന്‍, മ്യൂണിച്ച്, റോം, സെന്റ് പീറ്റേഴ്സ് ബര്‍ഗ് എന്നീ നഗരങ്ങള്‍ തന്നെ ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കും. പുതിയ തീയതികള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമെ തീരുമാനിക്കു എന്നും യുവേഫ പറഞ്ഞു. 2021 ജൂണില്‍ തന്നെയാകും ടൂര്‍ണമെന്റ് നടക്കുകയെന്നാണു റിപ്പോര്‍ട്ട്.
വൈറസ് ഭീതിയെത്തുടര്‍ന്ന് ഈവര്‍ഷം ജൂണില്‍ നടക്കേണ്ട യൂറോ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ് മാറ്റിവച്ചിരുന്നു ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ് കോപ അമേരിക്കയും ഈ വര്‍ഷം നടത്തില്ല. അടുത്ത വര്‍ഷത്തേക്കാണ് കോപ്പയും മാറ്റിവച്ചത്. ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്റേതാണ് തീരുമാനം.യൂറോപ്പിലെ 55 ദേശീയ ഫുട്ബോള്‍ ഫെഡറേഷനുകള്‍, ക്ലബ്ബുകളുടെ പ്രതിനിധികള്‍ എന്നിവയുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് യൂറോ മാറ്റിവയ്ക്കാന്‍ യുവേഫ തീരുമാനിച്ചത്. യുവേഫ നേഷന്‍സ് ലീഗ്, അണ്ടര്‍ 21 യൂറോ, വനിതാ യൂറോ എന്നിവയും അടുത്തവര്‍ഷം നടക്കും.
യൂറോപ്പിലെ 12 വേദികളിലായിരുന്നു യൂറോ ഈ വര്‍ഷം തീരുമാനിച്ചിരുന്നത്. ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെ. എന്നാല്‍, യൂറോപ്പിലാകെ കോവിഡ് 19 പടര്‍ന്നുപിടിച്ചത് എല്ലാ ഒരുക്കങ്ങളെയും തകിടംമറിച്ചു. പ്രധാന ഫുട്ബോള്‍ ലീഗുകള്‍ മുടങ്ങി. കളിക്കാര്‍ക്കും പരിശീലകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍ അടച്ചിട്ടു. ഇറ്റലിയിലും സ്പെയ്നിലും കാര്യങ്ങള്‍ രൂക്ഷമാണ്. ചാമ്പ്യന്‍സ് ലീഗിലും യൂറോപ ലീഗിലും നോക്കൗട്ട് മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു വൈറസ് ഭീതി പടര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: