ചെന്നൈ : നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് ഒളിവില്‍ പോയ ബംഗ്ലാദേശികള്‍ പിടിയില്‍. കോവിഡ് പരിശോധനയ്ക്ക് വിധേയമാകാതെ സമ്മേളനത്തിന് ശേഷം കടന്നുകളഞ്ഞ 11 പേരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. തമിഴ്നാട്ടില്‍ ഒളിവില്‍ താമസിക്കുകയയായിരുന്ന ഇവരെ പരിശോധനയ്ക്ക് വിധേയമാക്കും.
മുംബൈയിലും ദല്‍ഹിയിലും നേരത്തേ പോലീസ് നടത്തിയ പരിശോധനയില്‍ നിരവധിപേരെ കണ്ടെത്തിയിരുന്നു. ഇവരില്‍ ചിലര്‍ക്ക് കോവിഡ് രോഗലക്ഷണങ്ങളുമുണ്ടായിരുന്നു. മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ സ്വമേധയാ അധികൃതരെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പലരും ഇപ്പോഴും ഇത് അനുസരിക്കുന്നില്ല.
നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ രാജ്യത്തിന്റെ പലഭാഗത്തും ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് വിവരം. ഇവര്‍ക്കുവേണ്ടി അന്വേഷണം നടത്തി വരികയാണ്. മതസമ്മേളനത്തില്‍ പങ്കെടുത്തതില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള 50 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരുടെ ഫോണുകള്‍ സ്വിച് ഓഫ് ചെയ്തിരിക്കുകയാണ്.
ബന്ധുക്കള്‍ക്കും ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയില്ലെന്നാണ് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുള്ളത്. തബ്ലീഗില് പങ്കെടുത്തവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവരെ നിരീക്ഷിക്കുന്നതിനും കൂടുതല്‍ ആളുകളിലേക്ക് കോവിഡ് വ്യാപിക്കാതിരുന്നതിനുംവേണ്ടിയാണ് പോലീസ തെരച്ചില്‍ നടത്തുന്നത്.
അതേസമയം ദല്‍ഹിയില്‍ കൊവിഡ് ബാധിച്ച 669 പേരില്‍ 426 പേരും നിസാമുദ്ദിന് മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്. തെലങ്കാന, മഹാരാഷ്ട്ര, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് വ്യാപകമായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപെട്ടിരുന്നു. ഇതോടെ രാജ്യത്തെ സുപ്രധാന കൊവിഡ് ഹോട്ട്സ്പോട്ട് ആയി മാറിയിരിക്കുകയാണ് നിസാമുദ്ദീന്‍ മര്‍ക്കസ്. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിക്കാനെത്തിയ 10 പോലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ അഞ്ചുപേരുടെ ബന്ധുക്കള്‍ക്കും രോഗബാധയേറ്റിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് 1000ഓളം പോലീസുകാരും നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: