കുവൈറ്റ് സിറ്റി ; 59 ഇന്ത്യന്‍ പൗരന്മാരടക്കം 78 പേര്‍ക്ക് കൂടിയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കുവൈറ്റില്‍ കൊറോണ ബാധിതരായത്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 743 കൊറോണ വൈറസ് കേസുകളില്‍ 363 പേരും ഇന്ത്യക്കാരാണു. ഇവരില്‍ 12 പേരോളം മലയാളികളുണ്ടെന്നാണ് നിഗമനം. 72 വയസ്സുള്ള സ്വദേശിയും രണ്ടു വയസ്സുള്ള വിദേശി കുഞ്ഞുമടക്കം 105 പേര് രോഗ വിമുക്തരായതായി ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് അറിയിച്ചു. 23 പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നുണ്ട്.
മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ തിങ്ങി പാര്‍ക്കുന്ന ജലീബ് അല്‍ ഷുവൈഖ് മഹബുള്ള എന്നിവിടങ്ങളില്‍ പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പരിശോധനയും ശക്തമാക്കി. കര്‍ഫ്യൂ പാസുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ പദ്ധതികളിലെയും കരാര്‍ കമ്പനികളിലെയും ജീവനക്കാര്‍ മുതലായവരെ മാത്രമേ ഇന്ന് പുറത്തേക്ക് സഞ്ചരിക്കാന്‍ അനുവദിച്ചത്.
അതേ സമയം സ്വദേശി മേഖലകളില്‍ കുടുംബത്തോടപ്പമല്ലാതെ താമസിക്കുന്ന വിദേശികളെ കണ്ടെത്തുന്നതിനു മുന്‍സിപ്പല്‍ അധികൃതരും ശക്തമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
അനധികൃത കുടിയേറ്റക്കാര്‍ക്ക് രാജ്യം വിട്ടു പോകുന്നതിനായി പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സലേഹ് ആവശ്യപ്പെട്ടു. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ ലഗേജും രേഖകളുമായി ക്യാമ്പില്‍ എത്തണം. യാത്രാചെലവും യാത്രാ ദിവസം വരെ താമസവും ഭക്ഷണവും സര്‍ക്കാര്‍ നല്‍കും. ഇന്ത്യക്കാരുടെ രെജിസ്ട്രേഷന് ഏപ്രില്‍ 11 മുതല്‍ 15 വരെയാണ്. ഏപ്രില്‍ ഒന്നു മുതല്‍ 30 വരെയുള്ള പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ രാജ്യ വ്യാപകമായി കര്‍ശന പരിശോധന നടത്തുന്നതിനും പിടിയിലാകുന്നവര്‍ക്ക് ശിക്ഷയും പിഴയും നല്കുവാനാണ് തീരുമാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: