മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ പടര്‍ന്നു പിടിക്കാന്‍ കാരണക്കാരായ തബ്ലീഗ് ജമാഅത്തിനെതിരെ കടുത്ത നടപടികളുമായി സര്‍ക്കാര്‍. യാത്രാവിവരങ്ങള്‍ മറച്ചുവച്ചതിന് നിരവധി തബ്ലീഗ് അംഗങ്ങള്‍ക്കെതിരെ കേസ് എടുത്തു തുടങ്ങി. ഇതിനകം 150ലേറെപ്പേര്‍ക്ക് എതിരെ കേസ് എടുത്തു.
നിയന്ത്രണങ്ങള്‍ ലംഘിച്ച് സമ്മേളനത്തില്‍ പങ്കെടുത്തതിനും വിവരങ്ങള്‍ മറച്ചുവച്ചതിനും ഐപിസി 271, 188 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുക്കുന്നത്. ക്വാറന്റൈന് ഉത്തരവ് ലംഘിച്ചു (271), സര്‍ക്കാരിന്റെ ഉത്തരവ് മറികടന്നു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.അതിനിടെ മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്ത് ചന്ദ്രപ്പൂരില്‍ ഇന്തോനേഷ്യയില്‍ നിന്ന് വന്നയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തബ്ലീഗ് അംഗമായ ഇയാള്‍ അവിടുത്തെ സമ്മേളനത്തില്‍ പങ്കെടുത്തയാളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: