ന്യൂദല്‍ഹി: ലോക്ഡൗണ്‍ ഘട്ടം ഘട്ടമായി മാത്രമേ പിന്വലിക്കാവൂയെന്നാണ് ഉന്നതാധികാര സമിതികള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുള്ളത്. കൊറോണയുമായി ബന്ധപ്പെട്ട് രൂപീകരിച്ച 11 സമിതികളും ഈ ആവശ്യമാണ് ഉന്നയിച്ചത്. രോഗവ്യാപനം സംബന്ധിച്ച ഐസിഎംആറിന്റെ (ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്) റിപ്പോര്‍ട്ട് കിട്ടിയശേഷമേ അന്തിമ തീരുമാനം ഉണ്ടാവൂ.
രാജ്യത്തെ ഗ്രീന്‍, യെല്ലോ, റെഡ് സോണുകളായി തിരിച്ച് തീരുമാനം എടുക്കണമെന്നാണ് ഉന്നതതല സമിതികളുടെ ശുപാര്‍ശ. രോഗവ്യാപനം ഒട്ടുമില്ലാത്തവ പച്ചയില്‍ വരും. അവ അധികം വൈകാതെ തുറന്ന് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങാം. മഞ്ഞ സോണില്‍ നിയന്ത്രിതമായി തുറക്കാം. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ചെറിയ തോതില്‍ തുടങ്ങാം. ചുവപ്പ് സോണുകളില്‍ ലോക്ഡൗണ്‍ കൂടുതല്‍ നാള് തുടരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: