കാസര്‍കോട്: രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കൊറോണ പടര്‍ന്നത് നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ നിന്നാണെന്നും അവിടെ നിന്നാണ് കാസര്‍കോടടക്കം കേരളത്തിലേക്കും മറ്റുരാജ്യങ്ങളിലേക്കും കൊറോണ പരന്നതെന്നും രാജ്മോഹന്‍ ഉണ്ണിത്താന് എംപി പറഞ്ഞു. വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും മുറിക്ക് പുറത്തിറങ്ങരുതെന്നു പറഞ്ഞിട്ട് അവര്‍ സമ്മേളനം നടത്തിയത് വലിയ അശ്രദ്ധയാണ്. രാജ്മോഹന്‍ ഉണ്ണിത്താന്റെ വീഡിയോ പുറത്തു വന്നതോടെ സമൂഹമാധ്യമങ്ങളില്‍ സമ്മിശ്രപ്രതികരണം വന്നുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: