ലണ്ടന്‍: കൊറോണ വൈറസ് വ്യാപനത്തിനിടെ രാജ്യത്തെ അഭിസംബോധന ചെയ്ത് എലിസബത്ത് രാജ്ഞി. മഹാവ്യാധിയെ ധീരമായി നേരിടണമെന്നും പ്രതിസന്ധിക്ക് ശേഷം നാം വീണ്ടും കൂടിച്ചേരുമെന്നും രാജ്ഞി ജനങ്ങളോട് പറഞ്ഞു.
വെല്ലുവിളി നിറഞ്ഞ വേളയിലാണ് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്. ചിലരെ ദുഃഖത്തിലാഴ്ത്തുകയും സാമ്പത്തിക ബുദ്ധിമുട്ടിലാക്കുകയും ഏവരുടെയും ദൈനംദിന ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുകയും ചെയ്ത പ്രതിസന്ധിയാണിത്. രണ്ടാം ലോക മഹായുദ്ധ കാലത്തേതിനു സമാനമായ ദുരിതങ്ങളിലൂടെയാണ് ജനങ്ങള്‍ കടന്നു പോകുന്നതെന്നും എലിസബത്ത് രാജ്ഞി കൂട്ടിച്ചേര്‍ത്തു.
പുതിയ പാര്‍ലമെന്റ് അധികാരമേല്‍ക്കുമ്പോഴും ക്രിസ്തുമസ് സന്ദേശം കൈമാറാനും മാത്രമാണ് രാജ്ഞി രാജ്യത്തെ അഭിസംബോധന ചെയ്യാറുള്ളത്. രണ്ടാം ലോക മഹായുദ്ധമടക്കം ചില അടിയന്തര സാഹചര്യങ്ങളിലും രാജ്ഞി ഇത്തരത്തില്‍ തന്റെ പ്രജകളെ അഭിസംബോധന ചെയ്തിട്ടുണ്ട്.
രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം അമ്പതിനായിരത്തിലേക്കും മരണം അയ്യായിരത്തിലേക്കും അടുത്തു. 135 പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്. 1559 പേരുടെ നില ഗുരുതരമായി തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: