ന്യൂദല്‍ഹി : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാനുഷിക പരിഗണനവെച്ച് രോഗം ഏറ്റവും കൂടുതലായി ബാധിച്ച രാജ്യങ്ങളിലേക്ക് മരുന്നുകള്‍ കയറ്റുമതി ചെയ്യണമെന്ന് ഇന്ത്യ. ഹൈഡ്രോക്ലോറോക്വിന്‍ എന്ന മരുന്ന് കയറ്റി അയയ്ക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് നല്കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയെ ആശ്രയിക്കുന്ന അയല്‍ രാജ്യങ്ങള്‍ക്ക് മതിയായ അളവില്‍ മരുന്ന് കയറ്റുമതി ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മലേറിയയ്ക്കെതിരെ ഉപയോഗിക്കുന്ന മരുന്നാണ് ഹൈഡ്രോക്ലോറോക്വിന്‍. ഇത കോവിഡ് പ്രതിരോധത്തിന് ഫലപ്രദമാണെന്ന് അടുത്തിടയാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഇന്ത്യയില്‍ അവശ്യമരുന്നുകള്‍ ദൗര്‍ലഭ്യം ഉണ്ടാകാതിരിക്കുന്നതിനും വിപണിയില്‍ അമിത വില ഈടാക്കുന്നത് തടയുന്നതിനുമാണ് കേന്ദ്രം മരുന്ന് കയറ്റുമതി ചെയ്യുന്നതില്‍ നിയന്ത്രണം കൊണ്ടുവന്നത്.
മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാനുഷിക പരിഗണനയില്‍ പാരസെറ്റമോളും ഹൈഡ്രോക്സിക്ലോറോക്വിനും ഇന്ത്യയെ ആശ്രയിക്കുന്ന അയല്‍രാജ്യങ്ങള്‍ക്കു മതിയായ അളവില്‍ നല്കാന് തീരുമാനിച്ചിട്ടുണ്ട്. അവശ്യ മരുന്നുകളായ ഇവ കോവിഡ് മോശമായി ബാധിച്ച രാജ്യങ്ങള്‍ക്കും നല്‍കും. വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയവല്‍ക്കരണത്തെയും ഗൂഢസിദ്ധാന്തം ചമയ്ക്കുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ഹൈഡ്രോക്സിക്ലോറോക്വിന്‍ യുഎസിനു നല്‍കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ട്രംപ് കഴിഞ്ഞ ദിവസമാണ് അഭ്യര്‍ത്ഥിച്ചത്. കോവിഡ് യുഎസില്‍ വ്യാപകമായി പടരാന്‍ തുടങ്ങിയിട്ടുണ്ട്. ഇതോടെയാണ് അവശ്യ മരുന്നിനായി ട്രംപ് ഇന്ത്യയുമായി ബന്ധപ്പെട്ടത്. ഇതോടെ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉള്‍പ്പെടെ 14 ഇനം ഔഷധങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഭാഗികമായി പിന്‍വലിച്ചു. അവശ്യ വസ്തുക്കളുടെ കയറ്റുമതി അനുവദിക്കാമെന്ന് ഇന്ത്യന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന് ട്രേഡ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: