ലണ്ടന്‍: കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ പാക്കിസ്ഥാന് പരാജയപ്പെടാന്‍ കാരണം പേസര്‍മാരായ വഹാബ് റിയാസിന്റേയും മുഹമ്മദ് അമീറിന്റേയും അഭാവമാണെന്ന് ബോളിങ് കോച്ച് വഖാര്‍ യൂനിസ്. 2019ല്‍ ഓസ്ട്രേലിയയ്ക്കെതിരായ മത്സരങ്ങള്‍ക്ക് മുന്നോടിയായി അമീറും റിയാസും റെഡ്-ബോള്‍ ഫോര്‍മാറ്റ് ഉപേക്ഷിച്ചിരുന്നു.
ഓസ്ട്രേലിയ സീരീസിന് തൊട്ടുമുമ്പായിരുന്നു ഫോര്‍മാറ്റ് ഉപേക്ഷിച്ചതെന്നും തെറ്റായ സമയത്തായിരുന്നു ഇവരുടെ ഈ തീരുമാനമെന്നും യൂനിസ് വ്യക്തമാക്കുന്നു. പര്യടനത്തില്‍ ചെറുപ്പക്കാരെ തിരഞ്ഞെടുക്കുകയെന്ന ഏക പോംവഴി മാത്രമായിരുന്നു തങ്ങള്‍ക്ക് മുമ്പില്‍ ഉണ്ടായിരുന്നതെന്നും യൂനിസ് പറയുന്നു. ഓസ്ട്രേലിയയില്‍ ഒരു മത്സരത്തില്‍ പോലും വിജയിക്കാന്‍ പാക്കിസ്ഥാന് കഴിഞ്ഞില്ല. ടി-20യിലും ടെസ്റ്റ് പരമ്പരയിലും തോറ്റു.
എന്ത് കളിക്കണമെന്നത് കളിക്കാരുടെ തീരുമാനമാണ്. എന്നാല്‍ ക്രിക്കറ്റ് ബോര്‍ഡിന് ഒരു സംവിധാനമുണ്ട്. ഓസ്ട്രേലിയയില്‍ ജയിക്കാന്‍ കഴിയുമെന്ന് പറയുന്നില്ല, എന്നാല്‍ ഇതിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമായിരുന്നെന്ന് യൂനിസ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: