തിരുവനന്തപുരം: കൊറോണ വൈറസിനെതിരെ പൊരുതുമ്പോള്‍ രാജ്യം ഒറ്റക്കെട്ടന്ന സന്ദേശം നല്കാന് ഐക്യദീപം തെളിയിച്ചതില്‍ പങ്കാളിയായ മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരണവുമായി രംഗത്ത്. സിപിഎം സൈബര്‍ പോരാളികളും ഇടതുപക്ഷ മാധ്യമ പ്രവര്‍ത്തകരുടെയും വിമര്‍ശനങ്ങള്‍ ഇക്കാര്യത്തില്‍ തള്ളിയാണ് അദേഹം രംഗത്തെത്തിയത്.
രാഷ്ട്രം ഒന്നിച്ചുനിന്നു ഒരു മഹാമാരിയെ നേരിടുമ്പോള്‍ പ്രധാനമന്ത്രി നല്കുന്ന ആഹ്വാനത്തിനു പ്രാമുഖ്യം കൊടുക്കുക പ്രധാനമാണ്. പ്രകാശം പരത്തുന്നതിനെ എതിര്‍ക്കേണ്ടതില്ലെന്ന് പിണറായി പറഞ്ഞു. ക്ലിഫ് ഹൗസില്‍ ലൈറ്റ് ഓഫ് ചെയ്തതുമായി ബന്ധപ്പെട്ടും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യത്തിന് വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി നല്‍കിയത്.
കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള നാടിന്റെ ‘കൂട്ടായ ദൃഡനിശ്ചയം’ പ്രദര്‍ശിപ്പിക്കാനാണ് ഒന്‍പത് മിനിറ്റു നേരത്തേക്ക് ലൈറ്റുകള്‍ കെടുത്തി ദീപം തെളിയിക്കാന്‍ നരേന്ദ്ര മോദി നേരത്തെ ആഹ്വാനം ചെയ്തത്. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടര്‍ന്നാണ് ഇന്നലെ രാത്രി രാജ്യമൊട്ടാകെ ഇതില്‍ പങ്കുചേര്‍ന്നത്. എല്ലാ സംസ്ഥാനങ്ങളിലേയും ജനങ്ങള്‍ ഈ ഐക്യ ദീപത്തില്‍ പങ്കാളികളായിരുന്നു. കേരളത്തില്‍ സിനിമ-കലാ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ ആഹ്വാനം ഒത്തൊരുമയോടെ ഏറ്റെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: