ലണ്ടന്‍: തലയും മുഖവും മൂടാന്‍, ഇന്ത്യ രാജ്യമൊട്ടാകെ വിലക്കിയ തരം പ്ലാസിക് ക്യാരിബാഗ്, അണിയാന്‍ പ്ലാസ്റ്റിക് ഏപ്രണ്‍… കൊറോണ വ്യാപനം തകര്‍ത്ത ബ്രിട്ടന്റെ ദയനീയമായ അവസ്ഥയാണിത്. ഇത് റിപ്പോര്‍ട്ട് ചെയ്തത് മറ്റാരുമല്ല ബിബിസി തന്നെ. ആശുപത്രിയില്‍ സൗകര്യമില്ല, മരുന്നും ഉപകരണങ്ങളുമില്ല, കിടക്കകളില്ല, ഒരിക്കല്‍ സൂര്യന് അസ്തമിക്കാത്ത സാമ്രാജ്യമായിരുന്ന, ഇന്ന് വികസിത രാജ്യങ്ങളില്‍ ഒന്നായ ബ്രിട്ടന്റെ അവസ്ഥ മൂന്നാം ലോക രാജ്യങ്ങളെപ്പോലും കരയിക്കും.
ആശുപത്രികളിലെ ഐസിയുകളെല്ലാം കൊറോണ ബാധിതരെക്കൊണ്ട് നിറഞ്ഞു. സകല ഓപ്പറേഷനുകളും റദ്ദാക്കി. ക്യാന്‍സര്‍ ക്ലിനിക്കുകള്‍ പോലും അടച്ചു. ഗുരുതരാവസ്ഥയിലുള്ള രോഗികളെ കിടത്താനുള്ള കിടക്കകളില്ല, വെന്റിലേറ്ററുകളില്ല. ആന്റിബയോട്ടിക്കുകളില്ല, ആവശ്യത്തിന് സ്റ്റാഫില്ല. ഡോ. റോബര്‍ട്ട്സ് (യഥാര്‍ഥ പേര് വേറെയാണ്) വിവരിക്കുകയാണ്. ഇനിയെന്ത് എന്ന ആശങ്കയാണ് ബ്രിട്ടനില്‍.
കൊറോണ ഗുരുതരമായവരെ ദിവസം മുഴുവന്‍ ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വേണ്ട പ്രതിരോധ ഉപകരണങ്ങള്‍ പോലും ഇല്ല. മുഖവും തലയും സഹിതം മൂടുന്ന പ്രത്യേക ജാക്കറ്റും കൈയുറകളും മറ്റുമാണ് ഇവര്‍ ധരിക്കേണ്ടത്. പക്ഷെ അവയില്ല, പകരം ആശുപത്രിമാലിന്യം ഇടുന്ന പ്ലാസ്റ്റിക് ബാഗുകളും പ്ലാസ്റ്റിക് ഏപ്രണുകളും കടം വാങ്ങിയ കണ്ണടകളുമാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഇതാണ് ഏറ്റവും ദയനീയം. ഡോക്ടര്‍ പറയുന്നു. കുറഞ്ഞത് രണ്ടു മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കണമെന്നാണ് നിര്‍ദേശമെങ്കിലും സംരക്ഷണ ഉപകരണങ്ങള്‍ പോലുമില്ലാതെ അടുത്തുനിന്നാണ് രോഗികളെ പരിപാലിക്കുന്നത്. നാളെയെന്തെന്ന് ആര്‍ക്കും അറിയില്ല. ഡോക്ടര്‍ പറഞ്ഞു. ഇത്തരം ഉപകരണങ്ങള്‍ കിട്ടുന്നവര്‍ വാങ്ങിക്കൂട്ടുന്നുമുണ്ട്.
ഏപ്രില്‍ ഒന്നിന് പത്തു ലക്ഷം മാസ്കുകള്‍ എത്തിച്ചു. പക്ഷെ നീളന്‍ കൈയുള്ള ഗൗണുകള്‍, തലയും മുഖവും മൂടുന്ന മാസ്ക്ക് എന്നിവയില്ല. എന്റെ ആശുപത്രിയില്‍ സര്‍ക്കാരില്‍ നിന്ന് യാതൊന്നും ലഭിച്ചിട്ടില്ല. ലഭിച്ച മാസ്ക്കുകളില്‍ (റസ്പിറേറ്ററി മാസ്ക്) മിക്കവയും കാലാവധി കഴിഞ്ഞതുമാണ്.
ബ്രിട്ടനില്‍ ഡോക്ടമാരും നഴ്സുമാരും നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ ഇതിനകം കൊറോണ ബാധിച്ച് മരണമടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: