മുക്കം: 2019 – 20 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി നിര്‍വ്വഹണത്തില്‍ മുക്കം നഗരസഭ 98.5 ശതമാനം കൈവരിച്ച് സംസ്ഥാനത്ത് രണ്ടാമതായി. പട്ടിക ജാതി പട്ടിക വര്‍ഗവിഭാഗത്തില്‍ 100 ശതമാനം ഫണ്ടും ചെലവഴിച്ചു. കാര്‍ഷിക – മൃഗസംരക്ഷണ മേഖലകളില്‍ വകയിരുത്തിയ ഫണ്ട് പൂര്‍ണമായും ചെലവഴിക്കാന്‍ സാധിച്ചു.
സാമൂഹ്യക്ഷേമ മേഖലയില്‍ വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വേണ്ടി ആവിഷ്കരിച്ച പദ്ധതികളെല്ലാം പൂര്‍ണമായും നടപ്പാക്കി. ബജറ്റ് പ്രകാരം വകയിരുത്തിയ തുക അലോട്ട്മെന്റായി ലഭിക്കാത്ത വ്യത്യാസം കാരണമാണ് 100 ശതമാനം എന്ന നേട്ടം കൈവരിക്കുന്നതിന് ഇത്തവണ തടസമായത്. ഇത് പരിഹരിച്ച് കിട്ടുവാനുള്ള അപേക്ഷ ഡിപിസി യ്ക്ക് സമര്‍പ്പിച്ചിരുന്നെങ്കിലും ലോക്ഡൗണ്‍ കാരണം പ്രശ്നം പരിഹരിക്കപ്പെട്ടിരുന്നില്ല.
ഭവന നിര്‍മ്മാണ മേഖലയില്‍ ലൈഫ്, പിഎം എവൈ പദ്ധതികളില്‍ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച തരത്തിലുള്ള വിഹിതം നല്കാന് സാധിച്ചു. സ്വച്ഛ ഭാരത് പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഡിപിആര്‍ പ്രകാരമുള്ള തുക ചെലവഴിക്കാനായതും നേട്ടമായി. കൊറോണ പ്രതിസന്ധി സമയത്തും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിന് നഗരസഭ കൗണ്‍സിലര്‍മാരേയും നിര്‍വ്വഹണ ഉദ്യോഗസ്ഥരേയും നഗരസഭ ചെയര്മാന് വി. കുഞ്ഞന്‍ അഭിനന്ദിച്ചു. മുന്‍ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് 100 ശതമാനം ചിലവഴിച്ച നഗരസഭയായിരുന്നു മുക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: