കൊട്ടാരക്കര: താലൂക്ക് ആശുപത്രിയില്‍ രോഗിയുമായി എത്തിയ ആംബുലന്‍സ് ഡ്രൈവര്‍ക്ക് മമര്‍ദ്ദനമേറ്റു. അയത്തില്‍ എം.എസ്. നഗറില്‍ സുധീറിനാണ് മര്‍ദ്ദനമേറ്റത്. അടിയന്തര സാഹചര്യത്തില്‍ രോഗിയെ ഇറക്കാനായി ആംബുലന്‍സ് ഒതുക്കുമ്പോഴാണ് ആക്രോശിച്ചുകൊണ്ട് ആറംഗ സംഘം ഓടിയടുത്തത്. കൊല്ലത്തു നിന്ന് കുന്നിക്കോട് ചെന്ന് രോഗിയുമായി കൊട്ടാരക്കര താലൂക്കു ആശുപത്രിയിലെത്തിയപ്പോഴായിരുന്നു സംഭവം.
മര്‍ദിച്ച വ്യക്തിയെ സുധീറിന് തിരിച്ചറിയാനായിട്ടില്ല. കണ്ടുനിന്നവരടക്കം പോലീസിന് കൃത്യമായ മൊഴി നല്‍കിയിട്ടുണ്ട്. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഐസൊലേഷന്‍ ഡ്യൂട്ടിയില്‍ വിശ്രമമില്ലാതെ ജോലിയിലിരുന്ന ഡ്രൈവറെയാണ് മര്‍ദിച്ചത്. ആതുരരംഗത്തു പ്രവര്‍ത്തിക്കുന്ന ട്രാക്ക്, ആംബുലന്‍സ് യൂണിയന് എന്നിവര്‍ കളക്ടര്‍ക്കു പരാതി നല്കി.
കൊട്ടാരക്കര സിഐ, എസ്ഐ എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തി സുധീറിന്റെ മൊഴിയെടുത്തു. പൊതിച്ചോറുമായി എത്തിയ ആറോളം പേരാണ് ആക്രോശിച്ചുകൊണ്ട് ഓടിയടുത്തതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അതില്‍ മുണ്ടും പുള്ളി ഉടുപ്പും ധരിച്ച വ്യക്തിയാണ് ആക്രമിച്ചത്. സിസിടിവി ക്യാമറകള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: