ന്യൂദല്‍ഹി : കേരള- കര്‍ണ്ണാടക അതിര്‍ത്തി തുറന്നുകൊടുക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല. രോഗികളെ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനായി അതിര്‍ത്തി തുറന്ന് കൊടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണ്ണാടകം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് എല്‍. നാഗേശ്വര റാവുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കര്‍ണ്ണാടകം അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് കാസര്‍ഗോഡു നിന്നുള്ള രോഗികളെ മംഗലാപുരത്തേക്ക് ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ സാധിച്ചിരുന്നില്ല. അത്യാസന്ന നിലയിലായിരുന്ന രണ്ട് പേര് മരിക്കുകയും ചെയ്തിരുന്നു. കൂടാതെ കേരളത്തിലേക്കുള്ള ചരക്ക് ഗതാഗതവും സ്തംഭിച്ചിരുന്നു.
കാസര്‍ഗോഡുനിന്ന് അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് അവിടേക്ക് പോകാനുള്ള നടപടിക്രമങ്ങള്‍ ഒരുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ ഏതൊക്കെ രോഗികളെ കൊണ്ടുപോകാം എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. അതേസമയം. ഹൈക്കോടതിയുടെ ഉത്തരവ് പൂര്‍ണമായും നടപ്പാക്കാനും സുപ്രീം കോടതി ഇരുസംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടില്ല.
രോഗികളെ കൊണ്ടുപോകുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് തയ്യാറാക്കാന്‍ ഇരുസംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിമാര്‍ തയ്യാറാക്കുന്ന മാര്‍ഗ്ഗരേഖ പരിഗണിച്ച ശേഷം വിഷയത്തില്‍ അന്തിമവിധി സുപ്രീം കോടതി ചൊവ്വാഴ്ച പുറപ്പെടുവിക്കും.
എന്നാല്‍ രോഗികളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു മാത്രമാണ് ഈ ഉത്തരവ്. ചരക്കുനീക്കത്തിന് ബാധകമല്ല. രാജ്യത്തെ ഏറ്റവും വലിയ കൊറോണ ഹോട്ട് സ്പോട്ടുകളില്‍ ഒന്നാണ് കാസര്‍ഗോഡ്. അതിനാല്‍ കാസര്‍കോട്ടുനിന്ന് മംഗലാപുരത്തേക്ക് വാഹനങ്ങള്‍ കടത്തിവിടാനാകില്ലെന്നും കര്‍ണ്ണാടക പറഞ്ഞു. മനുഷ്യത്വ രഹിതമാ ഈ നിലപാട് മൂലം രണ്ട് രോഗികളുടെ ജീവനാണ് നഷ്ടപ്പെട്ടതെന്ന് കേരളത്തിന് വേണ്ടി ഹാജരായ സീനിയര്‍ ജയദീപ് ഗുപ്തയും ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന് റോമി ചാക്കോയും സുപ്രീം കോടതിയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: