കോഴിക്കോട്: കൊറോണ വൈറസ് വ്യാപനം തടയാനുള്ള പോരാട്ടത്തില്‍ കടുത്ത നിബന്ധനകളില്‍ കഴിയുന്നവര്‍ക്ക് സമാശ്വാസവുമായി ആധ്യാത്മിക ആചാരന്മാരുടെ സ്നേഹസാന്നിധ്യം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഏകാന്തതയില്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍, സംഘര്‍ഷങ്ങള്‍ പങ്കുവെക്കാന്‍ സേവാഭാരതിയുടെ മുന്‍കൈയിലാണ് കോഴിക്കോട്ടെ വിവിധ ആശ്രമങ്ങളിലെ ആധ്യാത്മിക ആചാര്യന്മാര് സ്നേഹസാന്ത്വനം പരിപാടിയുടെ ഭാഗമാകുന്നത്.
വീടുകളില്‍ ഏകാന്തതയില്‍ കഴിയുന്നവര്‍ക്ക് അവരുടെ മാനസിക സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം തേടാന്‍ ആധ്യാത്മിക ആചാര്യന്മാരെ ഫോണില്‍ വിളിക്കാം. കൊളത്തൂര്‍ അദൈ്വതാശ്രമം, ചിന്മയാ മിഷന്, സംബോധ് ഫൗണ്ടേഷന് തുടങ്ങിയ ആശ്രമങ്ങളാണ് സ്നേഹസാന്ത്വനത്തിന്റെ ഭാഗമാകുന്നത്. സ്വാമി ചിദാനന്ദപുരിയെ എല്ലാ ദിവസവും വൈകിട്ട് 2.30 മുതല്‍ 4.30 വരെ 9846195290 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കാം.
സ്വാമി അധ്യാത്മാനന്ദ സരസ്വതിയെ ഉച്ചയ്ക്ക് 2.30 മുതല്‍ 3.30 വരെ 9745788100 എന്ന നമ്പറില്‍ വിളിക്കാം. സ്വാമി ജിതാത്മാനന്ദ സരസ്വതിയെ വൈകീട്ട് 4 മുതല്‍ 6 വരെ 9447037366 എന്ന നമ്പറില്‍ വിളിക്കാം. ഈ മാസം 30ന് ആരംഭിച്ച സ്നേഹസാന്ത്വനത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: