ഉത്തരവാദിത്വമില്ലാത്തതിനാലാണ് ഇപ്പോള്‍ ഇന്ത്യയില്‍ കൊറോണ പടരുന്നത്. മതപരമായ കാരണങ്ങളില്‍ ആള്ക്കാര് ഒത്തു ചേരുന്നത് ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ഡല്‍ഹിയിലെ നിസാമുദീന്‍ എന്ന സ്ഥലത്ത് 5000 മുതല്‍ 6000 വരെ ആള്‍ക്കാരാണ് സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് ഒത്തുചേര്‍ന്നത്. ഇതില്‍ മറ്റുള്ള രാജ്യങ്ങളില്‍ നിന്നും വന്നവരുമുണ്ട്. സര്‍ക്കാരിന്റെയും ഡോക്ടര്‍മാരുടെയും നിര്‍ദേശങ്ങള്‍ മറികടന്നു കൊണ്ടാണ് ഈ സമ്മേളനം നടന്നത്. ഇത് രോഗവ്യാപനത്തിന് കാരണമായിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലെ രണ്ടുമൂന്നു സ്ഥലങ്ങളില്‍ ഇവര്‍ ഒത്തു ചേരുകയും സമൂഹത്തെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവരെയും വെല്ലുവിളിക്കുന്ന ഇത്തരം നീക്കങ്ങള്‍ സമൂഹത്തിന് വലിയ ആപത്താണ് ഉണ്ടാക്കുന്നത്. കൊറോണക്കാലത്ത് സമൂഹത്തില്‍ ഉണ്ടാക്കുന്ന വെല്ലുവിളിയെക്കുറിച്ച് പ്രമുഖ ഗാസ്ട്രോ സര്‍ജനും സേവാഭാരതി തിരുവനന്തപുരം ജില്ലാ അധ്യക്ഷനുമായ ഡോ. രഞ്ചിത്ത് ഹരി സംസാരിക്കുന്നു
https://www.youtube.com/watch?v=E8mIm3hdyA0
പ്രതികരിക്കാൻ ഇവിടെ എഴുതുക: