ആലപ്പുഴ: ‘ലോക്ക് ഡൗണ്‍ ‘ ആയി പ്രഖ്യാപിക്കപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ആരോഗ്യ രംഗത്തിന് വെന്റിലേറ്ററുകള്‍ സംഭാവന നല്കി യുഎഇ മലയാളിയായ ഡോ. സോഹന്‍ റോയ് ചെയര്‍മാനായ ഏരീസ് ഗ്രൂപ്പ്.
അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കേരളത്തിലെ പത്ത് ജില്ലകള്‍ക്കും ഓരോ വെന്റിലേറ്ററുകള്‍ വീതം സംഭാവന നല്കാന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. രണ്ട് വെന്റിലേറ്ററുകള്‍ കേരളത്തില്‍ എത്തി;d;gx. ഒരെണ്ണം ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് കൈമാറf. ും. ഗവണ്മെന്റ് തലത്തില്‍ നടത്തിയ ശ്രമങ്ങള്‍ക്ക് പോലും ഇതുവരെ വെന്റിലേറ്ററുകള്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് ഇവ സംഭാവന നല്കുന്ന ആദ്യ സ്വകാര്യ ഗ്രൂപ്പ് ആയി മാറുകയാണ് ഏരീസ് ഗ്രൂപ്പ്.
ലോക്ക് ഡൗണില്‍ പെട്ട് പോയവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുക എന്നതിനേക്കാള്‍ ഗുരുതരാവസ്ഥയില്‍ കിടക്കുന്ന രോഗികള്‍ക്ക് വെന്റിലേറ്ററുകള്‍ സംഭാവന നല്‍കുക എന്നതിന് പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകതയും സോഹന്‍ റോയ് എടുത്തു പറഞ്ഞു ‘ കേരളത്തിലെ ആരോഗ്യമേഖല വളരെ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ച്ച വയ്ക്കുന്നതെങ്കിലും രോഗികളുടെ എണ്ണം അഭൂതപൂര്‍വ്വമായി വര്‍ധിക്കുന്ന ഒരു സാഹചര്യം സംജാതമായാല്‍ വെന്റിലെറ്ററുകള്‍ക്ക് കടുത്ത ദൗര്‍ലഭ്യം അനുഭവപ്പെടും. ഇത് കണക്കിലെടുത്താണ് വെന്റിലേറ്ററുകള്‍ സംഭാവന നല്കാന് ഏരീസ് ഗ്രൂപ്പ് തീരുമാനിച്ചത്. മറ്റുള്ള കമ്പനികളും ഇതേ മാതൃക പിന്തുടര്ന്നാല് നമ്മുടെ ആരോഗ്യ വകുപ്പ് നേരിട്ടേക്കാവുന്ന പ്രതിസന്ധിക്ക് വലിയൊരളവില്‍ പരിഹാരമാകും ‘ അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: