കാഴിക്കോട്: പൊതുഅടുക്കളകളില്‍ ഏപ്രില്‍ 14 വരെ ഭക്ഷണം സൗജന്യമായി നല്‍കും. പറ്റാവുന്ന കിച്ചണുകളില്‍ നിന്ന് രാത്രിയിലും ഭക്ഷണം നല്‍കുമെന്നും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അറിയിച്ചു. വിവിധ പാര്‍ട്ടി നേതാക്കളുടെ യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഭക്ഷ്യധാന്യങ്ങള്‍, മരുന്ന്, തുക എന്നിവ കോര്‍പറേഷന്റെ ശേഖരണകേന്ദ്രം വഴി ആവശ്യക്കാര്‍ക്ക് എത്തിക്കും. ടാഗോര്‍ ഹാളിലാണ് സംഭരണ കേന്ദ്രം. ഇതുവരെ 61,000 രൂപയാണ് ലഭിച്ചത്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം, സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സ്പോണ്‍സര്‍മാരുടെ യോഗം വിളിക്കും. അവരുടെ ക്യാമ്പുകളില്‍ ആവശ്യത്തിന് ഗ്യാസ്,മണ്ണെണ്ണ, വിറക് എന്നിവ ലഭ്യമാക്കും. പ്രത്യേക മാനേജ്മെന്റ് കമ്മറ്റി ഇതിനായി രൂപീകരിക്കും.
വാര്‍ഡുതലത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരേയും ഉള്‍പ്പെടുത്തിയായിരിക്കണം വളണ്ടിയര്‍ പ്രവര്‍ത്തനമെന്നും യോഗം വ്യക്തമാക്കി. തീരമേഖലകളിലും ആളുകള്‍ തിങ്ങിപ്പാര്ക്കുന്നയിടങ്ങളിലും ശുചീകരണവും അണുനശീകരണവും നടത്തും. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ അത് ലംഘിച്ച് ഇടപടെലുകള്‍ നടത്തിയതിന് ഒന്‍പത് കേസുകളാണ് ഇതുവരെ എടുത്തതെന്നും യോഗത്തില്‍ അറിയിച്ചു. ഇന്നലെ കോര്പ്പറേഷന് പരിധിയിലെ 13 പൊതുഅടുക്കളകളില്‍ നിന്നായി 8827 പേര്‍ക്ക് ഭക്ഷണം എത്തിച്ചതായി കോര്പറേഷന് സെക്രട്ടറി ബിനു ഫ്രാന്‍സിസ് അറിയിച്ചു.
എംഎല്‍എമാരായ ഡോ.എം. കെ. മുനീര്‍, എ. പ്രദീപ് കുമാര്‍, വി.കെ. സി. മമ്മത് കോയ, പാര്‍ട്ടി നേതാക്കളായ എം. രാജീവ്, ടി. സിദ്ദിഖ്, ടി.പി. ദാസന്, എന്‍.സി. അബൂബക്കര്‍, എന്‍.സി. മോയിന്‍കുട്ടി, കൗണ്‍സിലര്‍മാരായ നമ്പിടി നാരായണന്, പി.എം. സുരേഷ് ബാബു, സി. അബ്ദുറഹിമാന്, പി. കിഷന്‍ചന്ദ്, എന്‍.പി. പത്മനാഭന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: