ന്യൂദല്‍ഹി: നിസാമുദ്ദീനില്‍ നിന്ന് കൊറോണ രാജ്യവ്യാപകമായി പടര്‍ന്നതിനെ ന്യായീകരിച്ച് പി കെ കുഞ്ഞാലിക്കുട്ടി എം പി. കേന്ദ്രസര്‍ക്കാര്‍ തബ്ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ തിരിയുന്നത് ശരിയല്ലെന്ന് അദേഹം പറഞ്ഞു. നിസാമുദീന്‍ മര്‍ക്കസ് തബ്ലീഗ് നടന്ന ദിവസം പാര്‍ലമെന്റ് സമ്മേളനം പോലുമുണ്ടായിരുന്നു. അന്ന് സര്‍ക്കാര്‍ ശ്രദ്ധിച്ചില്ലെന്ന് കുഞ്ഞാലിക്കുട്ടി ന്യായീകരിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് നിസാമുദീന്‍ മര്‍ക്കസ് തബ്ലീഗ്് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കി. ഇവരെ കണ്ടെത്തി സ്രവപരിശോധന നടത്താനും തുടങ്ങിയിട്ടുണ്ട്. ങ്ങിയിരിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുളളവര്‍ തബ്ലീഗ് സമ്മേളനത്തിന് പോയിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ 310 പേരുണ്ടെന്നാണ് വിവരം. മാര്‍ച്ച് മൂന്നു മുതല്‍ അഞ്ചുവരെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 79 പേര് കേരളത്തില്‍ മടങ്ങിയെത്തിയെന്നും വിവരമുണ്ട്.
കര്‍ണാടകയില്‍ നിന്ന് മര്‍ക്കസ് സമ്മേളനത്തില്‍ പങ്കെടുത്തത് 54 പേരാണ്. ഇതില്‍ ഇരുപത്തിയാറ് പേരെ തിരിച്ചറിഞ്ഞു. ഇവരില്‍ ഒരാള്‍ കൊറോണ ബാധിച്ച് മരിച്ചു. തുമകൂരു സ്വദേശി 65 വയസ്സുകാരനാണ് മരിച്ചത്. ഇയാളുടെ 13 വയസ്സുള്ള മകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഞായറാഴ്ച തമിഴ്നാട്ടില്‍ ഒരു മൗലവി കൊറോണ ബാധിച്ച് മരണമടഞ്ഞിരുന്നു. ഇദ്ദേഹം ദല്‍ഹി സമ്മേളനത്തില്‍ പങ്കെടുത്തയാളാണ്.കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ പുതുതായി 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതിലെ പത്തു പേരും സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. തമിഴ്നാട്ടില്‍ നിന്നുള്ള ആയിരത്തിലേറെ പേര് പല ദിവസങ്ങളിലായി സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍. ഇവരില്‍ 28 പേര് കോയമ്പത്തൂര്‍ സ്വദേശികളാണ്. പത്തു പേര് ഈറോഡില്‍ നിന്നുള്ള തബ്ലീഗ് അംഗങ്ങളും. ഇവര്‍ ട്രെയിനുകളിലും വിമാനങ്ങളിലുമാണ് മടങ്ങിയെത്തിയത്. ചിലര്‍ ദല്‍ഹിയില്‍ തന്നെ തങ്ങുകയാണ്.
സമ്മേളനത്തില്‍ പങ്കെടുത്ത 33 പേരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്തതായും അവരില്‍ പത്തു പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായും ഈറോഡ് കളക്ടര്‍ സി. കതിരവന്‍ പറഞ്ഞു. കോയമ്പത്തൂരില്‍ നിന്ന് പോയ 61 പേരില്‍ 44 പേരെ കണ്ടെത്തി. 41 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ഇവരില്‍ പലരുടെയും കുടുംബാംഗങ്ങള്‍ പരിശോധനയ്ക്ക് വിസമ്മതിക്കുകയാണ്, കളക്ടര്‍ കെ. രാജാമണി പറഞ്ഞു.
തെലങ്കാനയില്‍ വൈറസ് ബാധിച്ച് മരിച്ച ആറു പേരും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. രോഗബാധ സ്ഥിരീകരിച്ചവരില്‍ പലരും ഇതില്‍ പങ്കെടുത്തിട്ടുണ്ട്. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച രണ്ടു പേര് നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധുക്കളാണ്. ഇയാള്‍ ദല്‍ഹിയില്‍ പോയിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം തെലങ്കാനയിലെ കരിംനഗറില്‍ എത്തിയ, ഇന്തോനേഷ്യയില്‍ നിന്നു ഒരു സംഘം മതപ്രഭാഷകര്‍ക്ക് ആതിഥ്യം അരുളിയതും ഇയാളായിരുന്നു. ആന്ധ്രാപ്രദേശില്‍ രോഗം ബാധിച്ച 17 പേരില്‍ ഒന്‍പതു പേരും സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: