ബെംഗളൂരു: കൊറോണ കാലത്ത് മാസ്ക്കുകളുടെയും സാനിറ്റൈസറുകളുടെയും ആവശ്യകത ഉയര്‍ന്ന സമയത്ത് കൂടിയ വിലയ്ക്ക് വ്യാജ ഉല്‍പ്പന്ന വില്‍പ്പന. ബെംഗളൂരുവില്‍ ഇതിനോടകം 12,000ത്തിലധികം വ്യാജ എന്‍95 മാസ്ക്കുകളാണ് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത്. സാധാരണ തുണിയുപയോഗിച്ച് നി
ര്‍മിച്ച മാസ്ക്കുകള്‍ അമിത വിലയ്ക്ക് വില്‍ക്കുന്നതിനിടെയാണ് പിടികൂടിയത്.
മാര്‍ക്കറ്റില്‍ വലിയ സാധ്യതയുള്ള എന്‍95 മാസ്ക്കുകളുടെ സാധാരണ വില 200 മുതല്‍ 1000 വരെയാണ്. ഇവ വ്യാജന് ഉപയോഗിച്ച് ഇരട്ടി വിലയ്ക്ക് വില്‍ക്കുന്ന സംഘത്തെയാണ് പിടികൂടിയതെന്ന് ബെംഗളൂരു ക്രൈംബ്രാഞ്ച് ഓഫീസര്‍ സന്ദീപ് പട്ടേല്‍ പറഞ്ഞു.
രോഗ ലക്ഷണങ്ങളുള്ളവരും നിരീക്ഷണത്തിലുള്ളവരും മാത്രം ഉപയോഗിക്കേണ്ട ഇത്തരം മാസ്ക്കുകള്‍ വൈറസ് പടരുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂട്ടത്തോടെ വാങ്ങിക്കൂട്ടുകയാണ്.
നഗരത്തിലൂടനീളം പരിശോധന നടത്തിയ പോലീസ് സംഘം 8500 വ്യാജ സാനിറ്റൈസര്‍ ബോട്ടിലുകളും പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: