ന്യൂദല്‍ഹി: രാജ്യത്ത് 92 പേര്‍ക്കുകൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. നാലുപേര്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലെവ് അഗര്‍വാള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അന്യ സംസ്ഥാനങ്ങളില്‍ ജോലിക്കു പോയി തിരികെ എത്തിയ തൊഴിലാളികളെ ഒരുമിച്ച് കൂട്ടി അണുനാശിനി പ്രയോഗിച്ച നടപടിയെ ഒരിക്കലും അംഗീകരിക്കാനാകില്ല. സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍തന്നെ നടപടിയെടുക്കുമെന്നും ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി വ്യക്തമാക്കി.
അന്യസംസ്ഥാന തൊഴിലാളികളുടെ സംരക്ഷണം സംസ്ഥാനങ്ങള്‍ ഏറ്റെടുക്കണമെന്ന് നേരത്തെ തന്നെ നിര്‍ദേശം നല്കിയിട്ടുള്ളതാണ്. വീട്ടുവാടക ഉടമസ്ഥര്‍ ആവശ്യപ്പെടാതെ ശ്രദ്ധിക്കണം. ഇവര്‍ക്ക് മുഴുവന്‍ ശമ്പളവും ലഭ്യമാക്കുന്നുണ്ട് എന്നത് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്നും ലെവ് അഗര്‍വാള്‍ പറഞ്ഞു.
ഇന്ത്യയില്‍ കൊറോണ വ്യാപനം നിയന്ത്രണ വിധേയമാണ്. സമൂഹവ്യാപനത്തിലേക്ക് ഇതുവരെ കടന്നിട്ടില്ല. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കുന്നന്നതായി ഉറപ്പുവരുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: