ആലപ്പുഴ: കൊറോണയുമായി ബന്ധപ്പെട്ട് ജില്ലയില്‍ 6627 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇന്നലെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത് ഒരാളെ മാത്രമാണ്.
ഏഴുപേരെ ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി. ഇതോടെ ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 15 ആയി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 12, ഹരിപ്പാട് താലൂക്ക് ആശുപത്രി മൂന്ന് എന്നിങ്ങനെയാണ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 6612 പേരാണ്. ഇന്നലെ 359 പേരെയാണ് വീടുകളില്‍ നിരീക്ഷണത്തിലാക്കിയത്. ജില്ലയില്‍ ഇതുവരെ പരിശോധിച്ച സാമ്പിളുകള്‍ 253 ആണ്. 231 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: