ബെംഗളൂരു: കൊറോണയുടെ പശ്ചാത്തലത്തില്‍ അത്യാധുനിക വെന്റിലേറ്ററുകള്‍ വികസിപ്പിച്ച് ഐഐഎസ്സിയിലെ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്) ശാസ്ത്രജ്ഞരും വിദ്യാര്‍ഥികളും.
ഐഐഎസ്സിയിലെ ഇലക്ട്രിക്കല്‍ കമ്യൂണിക്കേഷന്‍ എന്‍ജീനിയറിങ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫ. ഗൗരഭ് ബാനര്‍ജിയുടെ നേതൃത്വത്തിലാണ് വെന്റിലേറ്റര്‍ വികസിപ്പിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്ന് വെന്റിലേറ്റര്‍ നിര്‍മാണത്തിനാവശ്യമായ സാധനങ്ങള്‍ ലഭിക്കാതെ വരുമ്പോള്‍ തദ്ദേശീയമായി വെന്റിലേറ്റര്‍ നിര്‍മിക്കേണ്ടിവരുമെന്ന് ഗൗരഭ് ബാനര്‍ജി പറഞ്ഞു.
അത്തരമൊരു സാഹചര്യം മുന്നില്‍ കണ്ടു കൊണ്ടാണ് വെന്ററിലേറ്റര് നിര്‍മാണം ആരംഭിച്ചത്. കൊറോണ രോഗികളില്‍ പ്രായമായവര്‍ക്ക് ഉള്‍പ്പെടെ 0.006ശതമാനം പേര്‍ക്ക് ജീവന് നിലനിര്‍ത്താന്‍ വെന്റിലേറ്റര്‍ ആവശ്യമായി വരും.
130 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ആകെ 70,000 രോഗികള്‍ക്കെങ്കിലും വെന്റിലേറ്ററുകള്‍ ഉറപ്പാക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ലഭ്യമായ ഉപകരണങ്ങളും മറ്റും ഉപയോഗിച്ചാണ് വെന്റിലേറ്ററിന്റെ മാതൃക നിര്‍മിച്ചത്. സാധാരണ വെന്റിലേറ്ററിന്റെ പല ഉപകരണങ്ങളും വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്നതാണ്.
ഇറക്കുമതി ചെയ്ത ഉപകരണത്തിന്റെ അതേ സാങ്കേതിക വിദ്യ തദ്ദേശീയമായി നിര്‍മിച്ചാണ് വെന്റിലേറ്റര്‍ ഒരുക്കുന്നത്. പ്രൊജക്ട് പ്രാണ എന്നപേരിലുള്ള പദ്ധതിയില്‍ മുന്‍ ഐഐഎസ്സി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 100ലധികം പേരാണ് പങ്കാളികളാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: