ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപകമാകുന്നത് തടയാന്‍ രാജ്യത്ത് പ്രഖ്യാപിച്ച ജാഗ്രതാ നിര്‍ദ്ദേശം ലംഘിച്ച് നിസാമുദ്ദീനിലെ പള്ളിയില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത ആറ് പേര് രോഗം ബാധിച്ച് മരിച്ചു. തെലുങ്കാനയില്‍ വെച്ചാണ് ആറ് പേരും മരിച്ചത്. ഇതോടെ രോഗം ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 32 ആയി ഉയര്‍ന്നു.
ദല്‍ഹി നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത ഒന്‍പത് പേര്‍ക്ക് ദല്‍ഹിയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഈ ചടങ്ങില്‍ തമിഴ്നാട്ടില്‍ നിന്ന് മാത്രം 1500 ഓളം പേര് പങ്കെടുത്തിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ 24 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ദല്‍ഹിയില്‍ ലോക് നായക് ആശുപത്രിയിലാണ് സമ്മേളനത്തില്‍ പങ്കെടുത്ത 163 പേരെ പ്രവേശിപ്പിച്ചത്.
ഇന്തോനേഷ്യ, മലേഷ്യ, സൗദി അറേബ്യ, കിര്ഗിസ്താന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പോലും മതസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
മാര്‍ച്ച് 13 മുതല്‍ 15 വരെയാണ് പള്ളിയില്‍ സമ്മേളനം നടന്നത്. മര്‍കസിനെതിരെ കേസ് എടുക്കണമെന്ന് ദല്‍ഹി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. നിസാമുദീനിലും പള്ളിയുടെ പരിസരങ്ങളിലുമായി താമസിക്കുന്ന 2,000ത്തോളം പേരെ നിലവില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ ശക്തമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. അഞ്ഞൂറോളം ആളുകള്‍ പള്ളിയില്‍ ഒത്തുകൂടിയെന്നാണ് അനൗദ്യോഗികമായി കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: