കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ചെമ്മനാട് പഞ്ചായത്തിലാണ്. ഇന്നലെ വരെ ഇവിടെ സ്ത്രീകളും കുട്ടികളും അടക്കം 24 പേര്‍ക്കാണ് രോഗബോധ ഉണ്ടായത്. കളനാട്, അയ്യങ്കോല്‍, കൊമ്പമ്പാറ, ചട്ടഞ്ചാല്‍, ചാത്തങ്കൈ, കീഴൂര്‍, ചെമ്പരിക്ക, മേല്‍പ്പറമ്പ്, കട്ടക്കാല്‍, കടവത്ത്, ബാലനടുക്കം, പെരുമ്പള എന്നിവിടങ്ങളിലാണ് ചെമനാട് പഞ്ചായത്തില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. നേര് പകുതി രോഗികളുമായി കാസര്‍കോട് നഗരസഭയാണ് കോവിഡ് ബാധിതരുടെ കാര്യത്തില്‍ തൊട്ടുപിന്നിലുള്ളത്.
കാസര്‍കോട് നഗരസഭയില്‍ 12 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. തളങ്കര പള്ളിക്കാല്‍, നെല്ലിക്കുന്ന്, വിദ്യാനഗര്‍, കൊല്ലമ്പാടി, ചാലറോഡ്, തുരുത്തി, അണങ്കൂര്‍ തുടങ്ങിയ ഭാഗങ്ങളിലുള്ളവരാണ് ഇവര്‍. ഉദുമ, മധൂര്‍ പഞ്ചായത്തുകളില്‍ 11 പേര്‍ക്ക് വീതം രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മധൂര്‍ പഞ്ചായത്തില്‍ പുളിക്കൂര്‍ പള്ളം, ഉളിയത്തടുക്ക എന്നിവിടങ്ങളിലും ഉദുമ പഞ്ചായത്തില്‍ മീത്തല്‍ മാങ്ങാട്, നാലാം വാതുക്കല്, മുല്ലച്ചേരി, കൂളിക്കുന്ന് തുടങ്ങിയ ഭാഗങ്ങളിലുമാണ് രോഗബാധ. ചെങ്കള പഞ്ചായത്തില്‍ എട്ടുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ബേവിഞ്ച, ചെങ്കള, ചൂരിപ്പള്ളം, നെക്രാജെ, എരുതംകടവ് പ്രദേശങ്ങളില്‍ നിന്നുള്ളവരാണിവര്‍. മൊഗ്രാല്‍ പുത്തൂര്‍, പള്ളിക്കര പഞ്ചായത്തുകളില്‍ അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുളിയാര്‍ പഞ്ചായത്തില്‍ നാലും കുമ്പള, അജാനൂര്‍ പഞ്ചായത്തുകളില്‍ രണ്ട് വീതവും കാഞ്ഞങ്ങാട് നഗരസഭയിലും പടന്ന, പുല്ലൂര്‍ പെരിയ, മീഞ്ച, മംഗല്‍പ്പാടി, പൈവളിഗെ എന്നീ പഞ്ചായത്തുകളില്‍ ഓരോ കേസ് വീതവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നീലേശ്വരം നഗരസഭയിലും 25 പഞ്ചായത്തുകളിലും ഒരു കോവിഡ് കേസ് പോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: