തിരുവനന്തപുരം: മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍ നിയമസഭാ അംഗം എന്ന നിലയ്ക്കുള്ള തന്റെ ഒരു മാസത്തെ വരുമാനം മുഖ്യമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് തീരുമാനിച്ചു. കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്യണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് അദ്ദേഹം തന്റെ ഒരു മാസത്തെ ശമ്പളം കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്.
നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ഈ വിവരം അദ്ദേഹം അറിയിച്ചിട്ടുണ്ട്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എംഎല്‍എ എന്ന നിലയില്‍ അദ്ദേഹം മറ്റ് നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ തന്റെ മണ്ഡലത്തിലും ചെയ്തുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: