തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ നീരക്ഷണത്തിലാകാന് കാരണം വിദ്യാഭ്യാസവകുപ്പിന്റെ കടുംപിടുത്തം. പരീക്ഷകള്‍ നിര്‍ത്തി വയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും കടുംപിടുത്തത്തില്‍ പരീക്ഷകള്‍ നടത്തുകയായിരുന്നു.
മാര്‍ച്ച് ഏഴിനാണ് പരീക്ഷകള്‍ തുടങ്ങിയത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ പരീക്ഷകളും മാറ്റിവയ്ക്കണമെന്ന് കേന്ദ്ര മാനവശേഷ മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര പരീക്ഷ ബോര്‍ഡിനു കീഴിലുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു. എന്നാല്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷയും ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള യൂണിവേഴ്സിറ്റി പരീക്ഷകളും മുടക്കമില്ലാതെ നടത്തുകയായിരുന്നു.
ആശങ്കയ്ക്ക് വകയില്ലെന്നും ബാക്കിയുള്ള പരീക്ഷകളും മുടക്കമില്ലാതെ നടക്കുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ്. പരീക്ഷ നിര്‍ത്തിവയ്ക്കണമെന്ന് എന്‍ടിയു കത്ത് നല്‍കിയിട്ടും വിദ്യാഭ്യാസ വകുപ്പ് കടുത്ത നിലപാടിലായിരുന്നു. മാര്‍ച്ച് 19ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ വാര്‍ത്താ സമ്മേളനത്തോടെയായിരുന്നു പരീക്ഷകള്‍ക്ക് മാറ്റം വന്നത്. സ്ഥിതി അതീവ ഗൗരവകരമെന്നും കൊറോണ വൈറസ് വ്യാപനം ഉണ്ടായ ജില്ലകള്‍ അടച്ചിടണമെന്നും നിര്‍ദേശിച്ചു. തേ തുടര്‍ന്നാണ് എസ്എസ്എല്‍സി, പ്ലസ്ടു, യൂണിവേഴ്സിറ്റി പരീക്ഷകള്‍ നിര്‍ത്തിവച്ചത്. ഉത്തരവ് വന്ന അന്നും പരീക്ഷ നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ എട്ട് ഒമ്പത് ക്ലാസുകളിലെ പരീക്ഷകള്‍ അടുത്ത ദിവസങ്ങളില്‍ നടന്നു.
കാസര്‍കോട് ദുര്‍ഗ്ഗാ ഹയര്‍സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിക്ക് വൈറസ് ബാധയേറ്റത് വിദേശത്തു നിന്നും എത്തിയ അച്ഛനില്‍ നിന്ന്. പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥി അടുത്ത് ഇടപഴകിയത് നാലു സഹപാഠികളോട് മാത്രമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. എന്നാല്‍ ഈ കുട്ടി പരീക്ഷ എഴുതിയ ക്ലാസില്‍ ഇരുപത് വിദ്യാര്‍ഥികളുണ്ടായിരുന്നു.
ഈ ക്ലാസില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളെ കൂടാതെ യാത്രയില്‍ സൗഹൃദം പങ്ക് വച്ചവര്‍ പരീക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അധ്യാപകര്‍ തുടങ്ങി ഇതിന്റെ കണ്ണികള്‍ നീണ്ടേക്കാം. അതിനാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കടും പിടുത്തത്തില്‍ യാതന അനുഭവിക്കേണ്ട വരുന്നത് നിരവധി വിദ്യാര്‍ഥികളും മറ്റുള്ളവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: