ന്യൂദല്‍ഹി: ലോക്ഡൗണിനെത്തുടര്‍ന്ന് വിവിധ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്കുള്ള ആളുകളുടെ പലായനം നിയന്ത്രിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി ജാഗ്രതയോടെ കേന്ദ്ര സര്‍ക്കാര്‍. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കാന്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്കി. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ തുക ഉപയോഗിച്ച് ഇവര്‍ക്ക് ഭക്ഷണവും താല്‍ക്കാലിക താമസ സംവിധാനങ്ങളും സജ്ജീകരിക്കണമെന്നാണ് നിര്‍ദ്ദേശം. 29,000 കോടി രൂപയോളമാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്രവിഹിതം ഓരോ സംസ്ഥാനത്തിന്റെയും കൈയിലുള്ളത്. ദേശീയപാതാ അതോറിറ്റിയോടും ടോള്‍ ബൂത്ത് ഓപ്പറേറ്റര്‍മാരോടും ഭക്ഷണവും വെള്ളവും അടിയന്തരമായി സജ്ജീകരിച്ച് വിതരണം ചെയ്യാന്‍ കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി നിര്‍ദ്ദേശിച്ചു.
ദല്‍ഹി, അഹമ്മദാബാദ്, മുംബൈ തുടങ്ങി മഹാനഗരങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ജനങ്ങളാണ് സ്വന്തം ഗ്രാമങ്ങളിലേക്ക് കാല്‍നടയായി യാത്ര തുടങ്ങിയത്. സംസ്ഥാന സര്‍ക്കാരുകളുടേയും പോലീസിന്റെയും നിര്‍ദ്ദേശം അവഗണിച്ച് കൂട്ടമായി പലായനം ആരംഭിച്ചതോടെ പ്രതിസന്ധി രൂക്ഷമായി.
ദല്‍ഹിയില്‍ നിന്ന് മടങ്ങിയവര്‍ക്കായി യുപി സര്‍ക്കാര്‍ ആയിരം ബസ്സുകള്‍ ഏര്‍പ്പാടാക്കി. ദല്‍ഹി സര്‍ക്കാരിന്റെ ഇടപെടല്‍ വൈകിയതാണ് കൂട്ടപ്പലായനത്തിന് കാരണമായത്. വിമര്‍ശനം ഉയര്‍ന്നതോടെ ആരും നഗരം വിടരുതെന്നും താമസിക്കാനും ഭക്ഷണത്തിനുമുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: