കോട്ടയം: നിയമവും ആരോഗ്യ മാനദണ്ഡങ്ങളും ലംഘിച്ച് സിപിഎം ജില്ലാ സെക്രട്ടറിയുടെ സമ്മേളനം. പങ്കെടുത്തത് 55 ലേറെ പേര്. മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസമാണ് നിയന്ത്രണങ്ങളും നിയമങ്ങളും കാറ്റില്‍പറത്തി വാസവന്റെ വണ്‍മാന്‍ഷോ. മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡിന് സമീപം നടന്ന ഡിവൈഎഫ്ഐയുടെയും വാസവന്റെ സ്വകാര്യ സൊസൈറ്റിയായ അഭയത്തിന്റെയും പരിപാടിയിലാണ് നിയമം ലംഘിച്ച് ആളുകള്‍ പങ്കെടുത്തത്. മരണ വീട്ടില്‍പ്പോലും പോലീസും ആരോഗ്യ പ്രവര്‍ത്തകരും ചെന്ന് ഇരുപത് പേരില്‍ക്കൂടുതല്‍ ആളുകള്‍ പാടില്ലെന്ന് കര്‍ശന നിലപാട് എടുക്കുമ്പോള്‍ സമൂഹത്തിന് മാതൃകയാകേണ്ട സിപിഎം നേതാവ് ആളെ കൂട്ടി സമ്മേളനം നടത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
വാസവന്റെ ബന്ധുവും മെഡിക്കല്‍ കോളേജ് ആര്‍എംഒയുമായ ഡോ.രഞ്ചന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിലെ ജീവനക്കാരും പരിപാടിയില്‍ പങ്കെടുത്തു. കോറോണ ബാധിതനായ ചെങ്ങളത്തെ രോഗിയുടെ വീട്ടില്‍പ്പോയ വാസവന് നിരീക്ഷണത്തില്‍ പോകാതിരുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡ് സിപിഎം പാര്‍ട്ടി ഗ്രാമമാക്കാനാണ് വാസവന്റെ ശ്രമമെന്ന പരാതിയും വ്യാപകമാണ്. പ്രതിസന്ധി ഘട്ടത്തില്‍ മുങ്ങുന്ന സ്ഥലം എംഎല്‍എ സുരേഷ്കുറിപ്പിന്റെ അഭാവം മുതലാക്കാനാണ് വാസവന്റെ ശ്രമം. വാസവന്റെ നടപടിക്കെതിരെ പാര്‍ട്ടിയില്‍ തന്നെ ശക്തമായ എതിര്‍പ്പുണ്ട്. സാധാരണക്കാര്‍ക്ക് ഒരു നിയമവും സിപിഎം നേതാക്കള്‍ക്ക് മറ്റൊരു നിയമവുമാണ് സംസ്ഥാനത്ത് പോലീസ് നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: