ന്യൂദല്‍ഹി: പ്രളയ ദുരിതാശ്വാസമായി കേരളത്തിന് 460.77 കോടി രൂപയുടെ അധിക കേന്ദ്രധനസഹായം പ്രഖ്യാപിച്ചു. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. പ്രളയം, മണ്ണിടിച്ചില്‍, ചുഴലിക്കാറ്റ്, വരള്‍ച്ച എന്നിവ ബാധിച്ച എട്ടു സംസ്ഥാനങ്ങള്‍ക്കായി 5,751.27 കോടി രൂപയാണ് ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ഉന്നതാധികാര സമിതി അനുവദിച്ചത്.
പ്രളയക്കെടുതികള്‍ അനുഭവിച്ച ബീഹാറിന് 553.17 കോടിയും കേരളത്തിന് 460.77 കോടിയും നാഗാലാന്റിന് 177.37 കോടിയും ഒറീസയ്ക്ക് 179.64 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് തുകയുടെ അമ്പതു ശതമാനം സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ ലഭിക്കും.
വരള്‍ച്ച രൂക്ഷമായ മഹാരാഷ്ട്രയ്ക്ക് 1758.18 കോടി രൂപയും രാജസ്ഥാന് 1119.98 കോടി രൂപയും അനുവദിച്ചു. ബംഗാളിന് 1090.68 കോടിരൂപയാണ് അനുവദിച്ചത്. വരള്‍ച്ചാകാലത്തെ മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 11.48 കോടി രൂപയുടെ അധിക സഹായം കര്‍ണ്ണാടകത്തിനും നല്‍കും.
2019-2020 കാലത്ത് 29 സംസ്ഥാനങ്ങള്‍ക്കായി 10,937.62 കോടി രൂപയുടെ ധനസഹായമാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്രവിഹിതമായി കൈമാറിയത്. അധിക ധനസഹായമായി എട്ട് സംസ്ഥാനങ്ങള്‍ക്ക് ഇതുവരെ 14,108.58 കോടി രൂപയും കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: