ഇടുക്കി: കൊറോണ(കൊവിഡ്19) വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രോഗത്തെ പ്രതിരോധിക്കാന്‍ നിര്‍ദേശം നല്കി കൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിച്ച് ന്യായാധിപന്. ഫെയ്സ്ബുക് പോസ്റ്റിലൂടെ തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എസ്. സുദീപ് ആണ് പ്രധാനമന്ത്രിയെ ആക്ഷേപിച്ചത്. നിയമത്തിന്റേയും മര്യാദയുടേയും എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് കൊണ്ടാണ് ന്യായാധിപനായ സുദീപ് പ്രധാനമന്ത്രി അടക്കമുള്ളവരെ ഫെയ്സ്ബുക്കിലൂടെ ആക്ഷേപിക്കുന്നത്.
ബിജെപി നേതാക്കളെ അധിക്ഷേപിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ ഹൈക്കോടതിയുടെ അന്വേഷണം നേരിടുന്ന വ്യക്തികൂടിയാണ് തൊടുപുഴ സിജെഎം എസ് സുദീപ്. ശബരിമല പ്രക്ഷോഭ കാലത്ത് അയ്യപ്പ സ്വാമിയെയും വിശ്വാസികളെയും കൂടാതെ കുമ്മനം രാജശേഖരന്, ശ്രീധരന്‍പിള്ള, കെ സുരേന്ദ്രന്, സുകുമാരന്‍ നായര്‍ തുടങ്ങിയവരെയും ആക്ഷേപിച്ചു കൊണ്ട് നിരവധി തവണ സുദീപ് പോസ്റ്റ് ഇട്ടിരുന്നു. അതിനെതിരെ ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ.ആര്.രാജേന്ദ്രന് ഹൈക്കോടതിക്ക് നല്കിയ പരാതിയില്‍ അച്ചടക്ക നടപടിയുടെ ഭാഗമായുള്ള അന്വേഷണം നടന്നു വരികയാണ്. എന്നാല്‍ ഹൈക്കോടതി നടത്തുന്ന അന്വേഷണത്തെ വെല്ലുവിളിച്ചും സുധീപ് പോസ്റ്റിട്ടിരുന്നു. ”ജഡ്ജിയായി മരിക്കാമെന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല സാര്‍ വക്കീല്‍ ഗുമസ്തന്റെ ജോലി മറന്നിട്ടില്ല ‘ എന്നിങ്ങനെ പോകുന്നു ഹൈക്കോടതിയോടുള്ള വെല്ല് വിളി.
ഒരു ന്യായാധിപന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ട പെരുമാറ്റമല്ല തൊടുപുഴ സിജെഎം സുദീപിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്ന പരാതിയാണ് ഉയരുന്നത്. ഇയാള്‍ക്കെതിരെ ശക്തമായ നിയമ നടപടിയുമായി മുന്നോട് പോകാനാണ് ഭാരതീയ അഭിഭാഷക പരിഷത്തിന്റെ തീരുമാനം.
സുദീപിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധം ശക്തമായി കഴിഞ്ഞു. മുമ്പും പല തവണ പ്രധാനമന്ത്രിയെ ഫെയ്സ്ബുക്കിലൂടെ സുധീപ് ആക്ഷേപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: